back to top
Wednesday, April 22, 2026
Homeകണ്ണൂർദമ്പതികളെ വീട്ടിൽ കയറി മർദ്ദിച്ച രണ്ടു പേർക്കെതിരെ കേസ്

ദമ്പതികളെ വീട്ടിൽ കയറി മർദ്ദിച്ച രണ്ടു പേർക്കെതിരെ കേസ്

പയ്യന്നൂർ : വീട്ടുമുറ്റത്ത് അതിക്രമിച്ച് കയറി ദമ്പതികളെ അശ്ലീല ഭാഷയിൽ ചീത്തവിളിച്ച് മർദ്ദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത രണ്ടു പേർക്കെതിരെ പോലീസ് കേസെടുത്തു. കുഞ്ഞിമംഗലം ആണ്ടാം കൊവ്വലിലെ പി.വി. ഇന്ദിര (59) യുടെ പരാതിയിലാണ് വെങ്ങരയിലെ അനീഷ് , പയ്യന്നൂരിലെ കൃഷ്ണൻ എന്നിവർക്കെതിരെ പയ്യന്നൂർ പോലീസ് കേസെടുത്തത്.18 ന് ശനിയാഴ്ച 12.30 മണിക്ക് പരാതിക്കാരിയുടെ ആണ്ടാം കൊവ്വലിലെ വീട്ടുമുറ്റത്ത് വെച്ചാണ് സംഭവം. ഇക്കഴിഞ്ഞ 15 ന് വിഷുദിനത്തിൽ ഒന്നാം പ്രതി പരാതിക്കാരിയെ ചവിട്ടിയത് പോലീസിൽ പരാതിപ്പെട്ട വിരോധത്തിൽ വീട്ടുമുറ്റത്ത് അതിക്രമിച്ചു കയറിയ പ്രതികൾ വീട്ടമ്മയെയും ഭർത്താവിനെയും ചീത്തവിളിച്ച് ഭർത്താവിനെ കൊന്ന് കളയുമെന്ന് ഭീഷണിപ്പെടുത്തുകയും മർദ്ദിക്കുകയും ചെയ്തുവെന്ന പരാതിയിലാണ് കേസെടുത്തത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments