back to top
Friday, May 15, 2026
Homeകണ്ണൂർമീത്തലെ പുന്നാട്- കല്ലംങ്കോട് -മാഞ്ഞാമ്പാറ ഉന്നതി റോഡ് നാടിന് സമർപ്പിച്ചു

മീത്തലെ പുന്നാട്- കല്ലംങ്കോട് -മാഞ്ഞാമ്പാറ ഉന്നതി റോഡ് നാടിന് സമർപ്പിച്ചു

ഇരിട്ടി: ഇരിട്ടി നഗരസഭയുടെ നേതൃത്വത്തിൽ നവീകരിച്ച മീത്തലെ പുന്നാട്- കല്ലംങ്കോട് -മാഞ്ഞാമ്പാറ ഉന്നതി റോഡ് നാടിന് സമർപ്പിച്ചു. നഗരസഭയുടെ 2025-26 സാമ്പത്തിക വർഷത്തെ അയ്യങ്കാളി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റോഡിന്റെ നവീകരണ പ്രവൃത്തികൾ പൂർത്തിയാക്കിയത്.

അഞ്ച് ലക്ഷം രൂപ ചിലവഴിച്ച് കോൺക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കിയ റോഡിന്റെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ വി. വിനോദ്കുമാർ നിർവഹിച്ചു. ചടങ്ങിൽ വൈസ് ചെയർപേഴ്സൺ കെ. സോയ അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ പി. വിനീത, കൗൺസിലർ സി.വി. സുധാകരൻ, മുൻ കൗൺസിലർ എ.കെ. ഷൈജു, എം. ശ്രീരാജ് എന്നിവർ സംസാരിച്ചു. കാലങ്ങളായുള്ള നാട്ടുകാരുടെ യാത്രാ ദുരിതത്തിനാണ് പുതിയ റോഡ് തുറന്നുകൊടുത്തതോടെ പരിഹാരമായിരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments