മട്ടന്നൂർ: പണം വെച്ച് പുള്ളി മുറി ചീട്ടുകളി നാലുപേരെ പോലീസ് പിടികൂടി. പെറോറയിലെ പാറക്കണ്ടി ഹൗസിൽ ഉണ്ണികൃഷ്ണൻ (55), എടയന്നൂരിലെ കുന്നുമ്മൽഹൗസിൽ റിയാസ് (35), കൊതേരി യിലെ എം. കുഞ്ഞികൃഷ്ണൻ (58), മരുതായി മുബാറക്ക്മൻസിലെ മുഹമ്മദ് അലി (31) എന്നിവരെയാണ് എസ്. ഐ. കെ പി മുഹമ്മദ് ഫിറോസും സംഘവും പിടികൂടിയത്.
ഇന്നലെ രാത്രി എട്ട് മണിയോടെ എളമ്പാറ പുതുക്കുടി പാറേക്കണ്ടി പറമ്പിലിഴ ക്ഷേത്രത്തിനു സമീപം റോഡരികിൽ വെച്ച് ചീട്ടുകളിക്കുന്നതിനിടെയാണ് സംഘം പോലീസ് പിടിയിലായത്. കളിസ്ഥലത്ത് നിന്നും 4500 രൂപയും പോലീസ് പിടിച്ചെടുത്തു.

