
കണ്ണൂർ: കണ്ണൂർ പോലീസ് സഹകരണ സംഘത്തിലെ പ്യൂൺ, നൈറ്റ് വാച്ച്മാൻ തസ്തികകളിലേക്കുള്ള പരീക്ഷയ്ക്കിടെ നിയുക്ത എം.എൽ.എ ടി.ഒ. മോഹനനും കെ.എസ്.യു പ്രവർത്തകരും പ്രതിഷേധം നടത്തി.
പരീക്ഷ അതീവ രഹസ്യമായാണ് നടത്തുന്നതെന്നും ഇത് പിൻവാതിൽ നിയമനത്തിനുള്ള നീക്കമാണെന്നും ആരോപിച്ചാണ് നേതാക്കൾ പരീക്ഷാ ഹാളിലേക്ക് എത്തിയത്. സംഘം പ്രസിഡന്റുമായി ടി.ഒ. മോഹനനും പ്രവർത്തകരും രൂക്ഷമായ വാക്കേറ്റത്തിൽ ഏർപ്പെട്ടു.
പരീക്ഷാ ഹാളിലേക്ക് ഇരച്ചുകയറിയ കെ.എസ്.യു പ്രവർത്തകർ പരീക്ഷാർത്ഥികളുടെ ഹാൾ ടിക്കറ്റുകൾ പിടിച്ചുവാങ്ങി കീറിയെറിഞ്ഞു. മതിയായ പരസ്യം നൽകാതെയും അർഹരായ പലർക്കും ഹാൾ ടിക്കറ്റ് നൽകാതെയുമാണ് പരീക്ഷ നടത്തുന്നതെന്ന് കുറ്റപ്പെടുത്തി. ഹാജരായ മുഴുവൻ ഉദ്യോഗാർത്ഥികളെയും ഉൾപ്പെടുത്തി പരീക്ഷ വീണ്ടും സുതാര്യമായി നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

