back to top
Monday, May 11, 2026
Homeകണ്ണൂർമയ്യിൽ ടൗണിലെ കുരുക്ക് അഴിക്കാനിറങ്ങി മയ്യിൽ പോലീസും പഞ്ചായത്തും; ഓട്ടോ-ടാക്സി പാർക്കിംഗിൽ പുതിയ നിയന്ത്രണം!

മയ്യിൽ ടൗണിലെ കുരുക്ക് അഴിക്കാനിറങ്ങി മയ്യിൽ പോലീസും പഞ്ചായത്തും; ഓട്ടോ-ടാക്സി പാർക്കിംഗിൽ പുതിയ നിയന്ത്രണം!

മയ്യില്‍:  ടൗണിലെ ഗതാഗത പരിഷ്‌കരണം നടപ്പാക്കുന്നതിന്റെ ഭാഗമായി  മയ്യില്‍ ടൗണില്‍  ഓട്ടോ- ടാക്‌സി പാര്‍ക്കിങ്ങുകള്‍ക്കും നിയന്ത്രണങ്ങള്‍ നടപ്പാക്കി.  ഇനി രണ്ട്  ഓട്ടോ സ്റ്റാന്‍ഡുകളും രണ്ട് ഓട്ടോ ടാക്‌സി സ്റ്റാന്‍ഡുകളും മാത്രമാണുണ്ടാവുക. 

ഇവിടങ്ങളില്‍ പാര്‍ക്കിങ്ങിനായി പഞ്ചായത്തില്‍ രജിസ്‌ട്രേഷന്‍ നടത്തി ലഭിക്കുന്ന നമ്പറുകള്‍ വാഹനത്തില്‍ പതിക്കുകയും വേണം. ഓട്ടോ ടാക്‌സികള്‍ക്ക് ഓട്ടോ ടി എന്നും ഓട്ടോ റിക്ഷകള്‍ക്ക് ഓട്ടോ 1 എന്നുമുള്ള സീരിയല്‍ നമ്പറുകളാണ് അനുവദിച്ചിത്. നിലവില്‍ ആകെ എഴുപത്തി ആറ് വാഹനങ്ങളാണ്  ഇത്തരത്തിലുള്ളത്.  മയ്യില്‍ ബസ് സ്റ്റാന്‍ഡ്, ഗവ. ഹൈസ്‌കൂളിനു മുന്‍വശം എന്നിവിടങ്ങളിലാണ് ഇനി മുതല്‍ ഓട്ടോ ടാക്‌സികളുടെ അംഗീകൃത പാര്‍ക്കിങ്ങ്.

ഇതില്‍ ഹൈസ്‌കൂളിനു മുന്നിലെ പാര്‍ക്കിങ്ങില്‍ അഞ്ച് വാഹനങ്ങള്‍ മാത്രമേ വരിയിലുണ്ടാകാന്‍ പാടുള്ളു എന്നും നിര്‍ദ്ധേശത്തിലുണ്ട്. മയ്യില്‍-കാഞ്ഞിരോട് റോഡ് കവല, മയ്യില്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിന് മുന്‍വശം എന്നിവിടങ്ങളിലാണ് ഓട്ടോറിക്ഷകളുടെ പാര്‍ക്കിങ്ങ് ക്രമപ്പെടുത്തിയിട്ടുള്ളത്. 


പഞ്ചായത്ത് ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി,  മയ്യില്‍ പോലീസ് സ്‌റ്റേഷന്‍, തളിപ്പറമ്പ് ആര്‍.ടി.ഒ. എന്നിവരുടെ നേതൃത്വത്തിലാണ്  പരിഷ്‌കരണം നടപ്പിലാക്കുന്നത്. നിയമം തെറ്റിക്കുന്ന വാഹന ഉടമകളില്‍ നിന്ന് ജൂണ്‍ മുതല്‍ പിഴയീടാക്കാനും തീരുമാനിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments