back to top
Wednesday, June 24, 2026
Homeകണ്ണൂർപയ്യന്നൂർ കോത്തായി മുക്കിൽ സ്കൂട്ടറിൽ ബസ്സിടിച്ച് ചപ്പാരപ്പടവ് സ്വദേശിനി മരിച്ചു

പയ്യന്നൂർ കോത്തായി മുക്കിൽ സ്കൂട്ടറിൽ ബസ്സിടിച്ച് ചപ്പാരപ്പടവ് സ്വദേശിനി മരിച്ചു

പയ്യന്നൂർ:പയ്യന്നൂർ കണ്ടോത്ത് കോത്തായി മുക്കിൽ സ്കൂട്ടറിൽ സ്വകാര്യ ബസ്സിടിച്ച് വീട്ടമ്മ മരിച്ചു
ചപ്പാരപ്പടവ് കൊട്ടക്കാനത്തെ 
കെ കെ പി ആയിഷ (62). മരണപ്പെട്ടത്.


ഞായറാഴ്ച വൈകുന്നേരം 6 മണിയോടെയാണ് അപകടം കരിവെള്ളൂർ ഓണക്കുന്നിൽ വിവാഹ ചടങ്ങിൽ സഹോദരനോടൊപ്പം പങ്കെടുത്ത് നാട്ടിലേക്ക് തിരിച്ചു പോകുന്നതിനിടെ
ഇവർ സഞ്ചരിച്ച സ്‌കൂട്ടറിൻ്റെ പിറകിൽചെറുപുഴ ഭാഗത്ത് നിന്ന് വരികയായിരുന്ന സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു നാട്ടുകാർ ഉടൻ പരിയാരത്തെ കണ്ണൂർ ഗവർമെൻ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ
എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സ്‌കൂട്ടർ ഓടിച്ചിരുന്ന സഹോദരൻ അബൂ ബക്കറിനുംപരിക്കേറ്റു
ഭർത്താവ് : പരേതനായ മുഹമ്മദ്‌.
മക്കൾ : സാഹിദ, റഷീദ.മരുമക്കൾ : റഷീദ്,ഷഫീഖ് സഹോദരങ്ങൾ : ഹനീഫ, അബൂബക്കർ, നസീർ, ഇബ്രാഹിം കുട്ടി. പയ്യന്നൂർ പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments