പയ്യന്നൂർ: കവിയും കഥാകൃത്തും മാധ്യമപ്രവർത്തകനുമായ വിജയൻ തെരുവത്തിന്റെ ഏറ്റവും പുതിയ കാവ്യ സമാഹാരം ‘അദൃശ്യമുറിവുകൾ’ പയ്യന്നൂർ ബി.ആർ.സി ഹാളിൽ നടന്ന ചടങ്ങിൽ പ്രകാശനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ. ശിവകുമാർ അധ്യക്ഷനായ ചടങ്ങ് മുൻ ഫോക് ലോർ അക്കാദമി ചെയർമാനും സമയം മാസിക എഡിറ്ററുമായ പ്രൊഫ. ബി. മുഹമ്മദ് അഹമ്മദ് ഉദ്ഘാടനം ചെയ്തു.
കഥാകൃത്ത് സന്തോഷ് കുമാർ ചെറുപുഴ പുസ്തകം പ്രകാശനം ചെയ്തു. പവിത്രഭൂമി എഡിറ്റർ ശിവപ്രസാദ് എസ്. ഷേണായി പുസ്തകം ഏറ്റുവാങ്ങി. രാജേഷ് കടന്നപ്പള്ളി പുസ്തകപരിചയം നടത്തി.
ടി. ഭരതൻ, കെ.കെ. അഷറഫ് എന്നിവർ ആശംസകൾ നേർന്നു. പീറ്റർ ഏഴിമല സ്വാഗതവും വിജയൻ തെരുവത്ത് നന്ദിയും പറഞ്ഞു. വിജയൻ തെരുവത്തിന്റെ കാവ്യലോകത്തെ ആഴവും പരപ്പും അടയാളപ്പെടുത്തുന്നതാണ് ‘അദൃശ്യമുറിവുകൾ’ എന്ന് ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.

