back to top
Tuesday, June 23, 2026
Homeകണ്ണൂർപകർച്ചവ്യാധികൾക്കെതിരെ കരുതൽ; അയ്യങ്കുന്ന് പഞ്ചായത്തിൽ ജനകീയ പങ്കാളിത്തത്തോടെ ശുചീകരണ യജ്ഞം

പകർച്ചവ്യാധികൾക്കെതിരെ കരുതൽ; അയ്യങ്കുന്ന് പഞ്ചായത്തിൽ ജനകീയ പങ്കാളിത്തത്തോടെ ശുചീകരണ യജ്ഞം

കരിക്കോട്ടക്കരി: മഴക്കാലം എത്തുന്നതിന് മുന്നോടിയായി പകർച്ചവ്യാധി പ്രതിരോധം ലക്ഷ്യമിട്ട് അയ്യങ്കുന്ന് പഞ്ചായത്തിന്റെ നേതൃത്വത്തിൽ വിപുലമായ മഴക്കാല പൂർവ്വ ശുചീകരണ പരിപാടി സംഘടിപ്പിച്ചു. കരിക്കോട്ടക്കരി ടൗൺ ഉൾപ്പെടെയുള്ള പഞ്ചായത്തിലെ വിവിധ വാർഡുകളിൽ പൊതുജന പങ്കാളിത്തത്തോടെയാണ് ശുചീകരണ പ്രവർത്തനങ്ങൾ നടന്നത്. പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് മിനി വിശ്വനാഥൻ നിർവ്വഹിച്ചു.

ടൗണുകളിലെയും പൊതുസ്ഥലങ്ങളിലെയും മാലിന്യങ്ങൾ നീക്കം ചെയ്തും ഓടകൾ വൃത്തിയാക്കിയും സജീവമായ ഇടപെടലാണ് നടന്നത്. ബ്ലോക്ക് പഞ്ചായത്ത് അംഗം മനോജ് എം. കണ്ടത്തിൽ, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാരായ മേഴ്സി മരിയ, മേരി റെജി, ജോസ്‌ കുഞ്ഞുതടത്തിൽ, പഞ്ചായത്ത് അംഗങ്ങളായ ലൈലാമ്മ മാത്യു, ഷെമിന ബാബു, അനീഷ് കെ. പോൾ തുടങ്ങിയ ജനപ്രതിനിധികൾ നേതൃത്വം നൽകി.

കുടുംബശ്രീ അംഗങ്ങൾ, ഹരിത കർമ്മ സേന, തൊഴിലുറപ്പ് പ്രവർത്തകർ, ആശാവർക്കർമാർ, വ്യാപാരികൾ, ഹോട്ടൽ ഉടമകൾ, ഓട്ടോ-ടാക്‌സി ഡ്രൈവർമാർ, ചുമട്ടുതൊഴിലാളികൾ, രാഷ്ട്രീയ-സന്നദ്ധ പ്രവർത്തകർ, ആരോഗ്യ പ്രവർത്തകർ, സാനിറ്റേഷൻ കമ്മിറ്റി അംഗങ്ങൾ എന്നിവർ ശുചീകരണ യജ്ഞത്തിൽ അണിനിരന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments