back to top
Sunday, June 28, 2026
Homeകണ്ണൂർചുവപ്പുകോട്ടകളിൽ അട്ടിമറി; പയ്യന്നൂരിലും തളിപ്പറമ്പിലും വിമതർക്ക് മുന്നേറ്റം, പതറി എൽഡിഎഫ്

ചുവപ്പുകോട്ടകളിൽ അട്ടിമറി; പയ്യന്നൂരിലും തളിപ്പറമ്പിലും വിമതർക്ക് മുന്നേറ്റം, പതറി എൽഡിഎഫ്

കണ്ണൂർ: സിപിഎമ്മിന്റെ ഉരുക്കുകോട്ടകളിൽ അപ്രതീക്ഷിത വിള്ളൽ വീഴ്ത്തി വിമത സ്ഥാനാർത്ഥികൾ. പയ്യന്നൂരിലും തളിപ്പറമ്പിലും അമ്പലപ്പുഴയിലും എൽഡിഎഫ് സ്ഥാനാർത്ഥികളെ ഞെട്ടിച്ചു കൊണ്ട് വിമതർ ലീഡ് ചെയ്യുകയാണ്. പയ്യന്നൂരിൽ 11 റൗണ്ട് വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ വി. കുഞ്ഞികൃഷ്ണൻ 4751 വോട്ടിന് ലീഡ് ചെയ്യുന്നു. രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വിവാദത്തെത്തുടർന്ന് സിപിഎമ്മുമായി തെറ്റിപ്പിരിഞ്ഞ കുഞ്ഞികൃഷ്ണൻ, എൽഡിഎഫ് സ്ഥാനാർത്ഥി ടി.ഐ. മധുസൂദനനെയാണ് പ്രതിരോധത്തിലാക്കിയിരിക്കുന്നത്.

തളിപ്പറമ്പിൽ സിപിഎം വിട്ട് യുഡിഎഫ് പിന്തുണയോടെ മത്സരിച്ച ടി.കെ. ഗോവിന്ദൻ 8969 വോട്ടിന്റെ വൻ ലീഡുമായി മുന്നേറുകയാണ്. അഞ്ച് റൗണ്ട് വോട്ടെണ്ണൽ പൂർത്തിയാകുമ്പോഴാണ് ഈ മുന്നേറ്റം. അതേസമയം അമ്പലപ്പുഴയിൽ ജി. സുധാകരന്റെ ലീഡ് 7774 വോട്ടായി തുടരുന്നു. പയ്യന്നൂരിലെ ആറാം റൗണ്ട് മുതൽ പത്താം റൗണ്ട് വരെയുള്ള വോട്ടെണ്ണലിലാണ് വി. കുഞ്ഞികൃഷ്ണൻ തന്റെ ലീഡ് നില ഭദ്രമാക്കിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments