back to top
Monday, May 11, 2026
Homeകണ്ണൂർമദ്യവുമായി യുവാവ് പിടിയിൽ

മദ്യവുമായി യുവാവ് പിടിയിൽ

വളപട്ടണം : സ്‌കൂട്ടറിൽ കടത്തുകയായിരുന്ന 14 കുപ്പി മദ്യവുമായി യുവാവിനെ പോലീസ് പിടികൂടി. അഴിക്കോട് തെരുവിലെ ടി. ആദർശിനെ (29) യാണ് എസ്.ഐ ടി വി പി മുത്തലിബും സംഘവും പിടികൂടിയത്. ഇന്നലെ രാത്രി 11 മണിക്ക് വളപട്ടണം പാലത്തിനടുത്ത് വെച്ചാണ് കെ എൽ 13. എ എക്സ് 9335 നമ്പർ സ്‌കൂട്ടറിൽ കടത്തുകയായിരുന്ന 14 കുപ്പി മദ്യവുമായി പ്രതി പോലീസ് പിടിയിലായത്. വാഹനവും മദ്യവും പോലീസ് കസ്റ്റഡിയിലെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments