back to top
Tuesday, August 18, 2026
Homeകണ്ണൂർകണ്ണൂർ വിധി കാത്ത്; വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ നടപടികൾ തുടങ്ങി, സ്ട്രോങ്ങ് റൂമുകൾ ഉടൻ തുറക്കും

കണ്ണൂർ വിധി കാത്ത്; വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ നടപടികൾ തുടങ്ങി, സ്ട്രോങ്ങ് റൂമുകൾ ഉടൻ തുറക്കും

കണ്ണൂർ: കണ്ണൂർ ജില്ലയിലെ മുഴുവൻ നിയമസഭാ മണ്ഡലങ്ങളിലെയും വോട്ടെണ്ണുന്നതിനുള്ള സജ്ജീകരണങ്ങൾ പൂർത്തിയായി. ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ എത്തിക്കഴിഞ്ഞു. ജില്ലയിലെ 11 മണ്ഡലങ്ങളിലെയും വോട്ടുകൾ മൂന്ന് പ്രധാന കേന്ദ്രങ്ങളിലായാണ് എണ്ണുന്നത്.

വോട്ടെണ്ണൽ കേന്ദ്രങ്ങൾ:

• ചാല ചിൻ ടെക് കോളേജ്

• തളിപ്പറമ്പ് സർ സയ്യിദ് ഹയർ സെക്കൻഡറി സ്കൂൾ

• തലശ്ശേരി ഗവൺമെന്റ് ബ്രണ്ണൻ കോളേജ്

അല്പസമയത്തിനകം സ്ട്രോങ്ങ് റൂമുകൾ തുറക്കും. എട്ട് മണിയോടെ തപാൽ വോട്ടുകളും എട്ടരയോടെ വോട്ടിംഗ് മെഷീനുകളിലെ വോട്ടുകളും എണ്ണിത്തുടങ്ങും. വോട്ടെണ്ണൽ കേന്ദ്രങ്ങളുടെ 200 മീറ്റർ ചുറ്റളവിൽ സംഘം ചേരുന്നത് നിരോധിച്ചുകൊണ്ട് ജില്ലാ കളക്ടർ ഉത്തരവിട്ടിട്ടുണ്ട്. നാളെ (മെയ് 5) പുലർച്ചെ 12 മണി വരെയാണ് നിരോധനം. സുരക്ഷാ ക്രമീകരണങ്ങൾക്കായി ജില്ലയിലുടനീളം പോലീസ് കാവൽ ശക്തമാക്കിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments