back to top
Tuesday, August 25, 2026
Homeകണ്ണൂർദേശീയ സ്കൂൾ കായിക മേളയിൽ വടംവലി പുനഃസ്ഥാപിക്കണം; ജില്ലാ വടംവലി അസോസിയേഷൻ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

ദേശീയ സ്കൂൾ കായിക മേളയിൽ വടംവലി പുനഃസ്ഥാപിക്കണം; ജില്ലാ വടംവലി അസോസിയേഷൻ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

കണ്ണൂർ: ദേശീയ സ്കൂൾ കായിക മേളയിൽ നിന്ന് ഒഴിവാക്കിയ വടംവലി മത്സരം പുനഃസ്ഥാപിക്കാനാവശ്യമായ നടപടികൾ സർക്കാർ സ്വീകരിക്കണമെന്ന് കണ്ണൂർ ജില്ലാ ടഗ് ഓഫ് വാർ (വടംവലി) അസോസിയേഷൻ ആവശ്യപ്പെട്ടു. അസോസിയേഷൻ വാർഷിക ജനറൽ ബോഡി യോഗത്തിലാണ് ഈ ആവശ്യം ഉന്നയിച്ചത്.

സംസ്ഥാന സെക്രട്ടറി ഷാൻ മുഹമ്മദ് യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.പി. പവിത്രൻ മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ സെക്രട്ടറി പ്രവീൺ മാത്യു വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് പി.എം. അഖിൽ, സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗങ്ങളായ പ്രൊഫ. രഘുനാഥ് പി., ഡോ. ബിനീഷ് പി.പി., ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി ടി.വി. മദനൻ എന്നിവർ സംസാരിച്ചു.

പുതിയ ഭാരവാഹികൾ:

• പ്രസിഡന്റ്: ആന്റണി സെബാസ്റ്റ്യൻ

• സെക്രട്ടറി: പ്രവീൺ മാത്യു

• ട്രഷറർ: സോമൻ കെ.

• വൈസ് പ്രസിഡന്റുമാർ: ഡോ. ബിനീഷ് പി.പി., റോബിൻ ജോസഫ്, ബിജിമോൾ കെ.

• ജോയിന്റ് സെക്രട്ടറിമാർ: നാരായണൻകുട്ടി പി., രജിത് കുമാർ എൻ., അനഘ ചന്ദ്രൻ

• സംസ്ഥാന അസോസിയേഷൻ നോമിനി: മുഹമ്മദ് റാഹിബ് കെ.ഇ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments