back to top
Tuesday, May 12, 2026
Homeകണ്ണൂർമരുതായി പാലം-ഇരിക്കൂർ റോഡിൽ നാളെ മുതൽ ഗതാഗത നിയന്ത്രണം; മൂന്ന് ദിവസത്തേക്ക് പൂർണ്ണ നിരോധനം

മരുതായി പാലം-ഇരിക്കൂർ റോഡിൽ നാളെ മുതൽ ഗതാഗത നിയന്ത്രണം; മൂന്ന് ദിവസത്തേക്ക് പൂർണ്ണ നിരോധനം

തലശ്ശേരി: മരുതായി പാലം-ഇരിക്കൂർ റോഡിൽ അറ്റകുറ്റപ്പണികൾ ആരംഭിക്കുന്നതിനാൽ ഏപ്രിൽ 29 മുതൽ മൂന്ന് ദിവസത്തേക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. മരുതായി പാലം മുതൽ കൊളപ്പ വരെയുള്ള ഭാഗത്താണ് ഗതാഗതം പൂർണ്ണമായും നിരോധിച്ചിരിക്കുന്നത്.

ഇരിക്കൂർ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ മണ്ണൂർ മരുതായി വഴി മട്ടന്നൂർ കോടോളിപ്രം റോഡിലൂടെയും, കൊളപ്പ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ കോടോളിപ്രം മട്ടന്നൂർ റോഡിലൂടെയും പോകണം. യാത്രക്കാർ മറ്റ് അനുയോജ്യമായ റോഡുകളും ഗതാഗതത്തിനായി ഉപയോഗിക്കണമെന്ന് തലശ്ശേരി പൊതുമരാമത്ത് നിരത്തുകൾ ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments