back to top
Tuesday, June 23, 2026
Homeകണ്ണൂർസ്ട്രോങ്ങ്‌ റൂം നിരീക്ഷിക്കുന്ന സി.സി ടി.വി ക്യാമറയുടെ ഹാർഡ് ഡിസ്ക് മാറ്റി സ്ഥാപിച്ചു

സ്ട്രോങ്ങ്‌ റൂം നിരീക്ഷിക്കുന്ന സി.സി ടി.വി ക്യാമറയുടെ ഹാർഡ് ഡിസ്ക് മാറ്റി സ്ഥാപിച്ചു

തലശ്ശേരി, കൂത്തുപറമ്പ്
നിയമസഭ മണ്ഡലങ്ങളിലെ വോട്ടിംഗ് യന്ത്രം സൂക്ഷിച്ചിട്ടുള്ള തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജിലെ സ്ടോങ്ങ് റൂം നിരീക്ഷിക്കുന്ന സി.സി ടിവി ഫൂട്ടേജുകൾ ശേഖരിക്കുന്ന ഹാർഡ് ഡിസ്‌ക് മെമ്മറി പൂർത്തിയായതിനാൽ മാറ്റി സ്ഥാപിച്ചു.

ഹാർഡ് ഡിസ്‌കിൽ ഹൈ റെസല്യുഷനിൽ വീഡിയോ റെക്കോർഡ് ചെയ്യുന്നതിനാൽ മെമ്മറി പൂർത്തിയായതായി സാങ്കേതിക വിഭാഗം അറിയിച്ചതിനെ തുടർന്നാണ് വെള്ളിയാഴ്ച്ച വരണാധികാരികൾ ബന്ധപ്പെട്ട സ്ഥാനാർത്ഥികളെ വിവരം അറിയിച്ചശേഷം സ്ഥാനാർത്ഥികളുടെ/ പ്രതിനിധികളുടെ സാന്നിദ്ധ്യത്തിൽ ഹാർഡ് ഡിസ്ക്ക് മാറ്റി സ്ഥാപിച്ചതെന്ന് വോട്ടെണ്ണൽ കേന്ദ്രത്തിൻ്റെ ചുമതലയുള്ള തലശ്ശേരി സബ് കലക്ടർ അറിയിച്ചു.

ഹാർഡ് ഡിസ്ക്ക് മാറ്റിയ പ്രവൃത്തി മുഴുവനായും വീഡിയോയിൽ പകർത്തിയിട്ടുണ്ട്. മാറ്റിയ ഹാർഡ് ഡിസ്ക് പോലീസ് സുരക്ഷയോടെ ട്രഷറിയിൽ സൂക്ഷിക്കുന്നതായി സബ് കലക്ടർ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments