back to top
Tuesday, May 12, 2026
Homeകണ്ണൂർമട്ടന്നൂർ നരയംപാറയിൽ ബൈക്ക് വൈദ്യുതി തൂണിലിടിച്ച് തീപിടിച്ചു; പൊള്ളലേറ്റ യുവാവ് മരണപ്പെട്ടു

മട്ടന്നൂർ നരയംപാറയിൽ ബൈക്ക് വൈദ്യുതി തൂണിലിടിച്ച് തീപിടിച്ചു; പൊള്ളലേറ്റ യുവാവ് മരണപ്പെട്ടു

മട്ടന്നൂർ: ഉളിയിൽ നരയംപാറയിൽ നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി തൂണിലിടിച്ച് കത്തിനശിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ യുവാവ് മരണപ്പെട്ടു. പെരിങ്ങത്തൂർ പുളിയനമ്പ്രം സ്വദേശി മുഹമ്മദ് തസ്ലിം (26) ആണ് മരണപ്പെട്ടത്. വ്യാഴാഴ്ച രാവിലെ 8.30-ഓടെ നരയംപാറ പെട്രോൾ പമ്പിന് മുൻവശത്തായിരുന്നു നാടിനെ നടുക്കിയ അപകടം.

ബെംഗളൂരുവിൽ നിന്നും പെരിങ്ങത്തൂരിലേക്ക് വരികയായിരുന്നു തസ്ലിം. നരയംപാറയിൽ വെച്ച് ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി തൂണിലിടിച്ച് തൊട്ടടുത്ത ഡ്രൈനേജിലേക്ക് വീഴുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്കിന് തീപിടിക്കുകയും നിമിഷങ്ങൾക്കുള്ളിൽ പൂർണ്ണമായും കത്തിനശിക്കുകയും ചെയ്തു. ഡ്രൈനേജിനും കത്തിയ ബൈക്കിനുമിടയിൽ കുടുങ്ങിയ തസ്ലീമിന് എഴുന്നേൽക്കാൻ സാധിച്ചില്ല. ശരീരമാസകലം ഗുരുതരമായി പൊള്ളലേറ്റ തസ്ലീമിനെ ഓടിക്കൂടിയ നാട്ടുകാർ ഉടൻ തന്നെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments