back to top
Friday, April 24, 2026
Homeകണ്ണൂർരഹസ്യവിവരത്തെ തുടർന്ന് എക്സൈസ് റെയ്ഡ്; അത്താഴക്കുന്നിലെ ക്വാർട്ടേഴ്സിൽ നിന്ന് മാരക ലഹരിമരുന്നുകളും കഞ്ചാവുമായി യുവാവ് പിടിയിൽ

രഹസ്യവിവരത്തെ തുടർന്ന് എക്സൈസ് റെയ്ഡ്; അത്താഴക്കുന്നിലെ ക്വാർട്ടേഴ്സിൽ നിന്ന് മാരക ലഹരിമരുന്നുകളും കഞ്ചാവുമായി യുവാവ് പിടിയിൽ

കണ്ണൂർ: അത്താഴക്കുന്നിലെ ക്വാർട്ടേഴ്‌സിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച മാരക ലഹരിമരുന്നുകളുമായി യുവാവ് എക്സൈസ് സംഘത്തിന്റെ പിടിയിലായി. വളപട്ടണം കീച്ചേരി പാലോട്ടു വയൽ സ്വദേശി പള്ളി വളപ്പിൽ ഹൗസിൽ പി.വി. മുബഷീറിനെയാണ് (35) കണ്ണൂർ എക്‌സൈസ് റേഞ്ച് സംഘം പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ക്വാർട്ടേഴ്സിൽ നടത്തിയ അപ്രതീക്ഷിത റെയ്ഡിലാണ് പ്രതി വലയിലായത്.

വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 7.779 ഗ്രാം മെത്താംഫിറ്റമിനും 7.573 ഗ്രാം കഞ്ചാവും ഇയാളിൽ നിന്നും പിടിച്ചെടുത്തു. എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ അക്ഷയ്‌യുടെ നേതൃത്വത്തിലുള്ള സംഘമാണ് റെയ്ഡ് നടത്തിയത്. പ്രതിയെ കണ്ടെത്തുന്നതിനായി കണ്ണൂർ സൈബർ സെല്ലിലെ പ്രിവന്റീവ് ഓഫീസർ ഗ്രേഡ് സനലേഷ്, സിവിൽ എക്സൈസ് ഓഫീസർ സുഹീഷ് എന്നിവരുടെ സാങ്കേതിക സഹായവും എക്സൈസ് സംഘത്തിന് ലഭിച്ചിരുന്നു.

റെയ്ഡിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഷനിൽ കുമാർ സി.പി, എ.ഇ.ഐ ഗ്രേഡ്മാരായ സന്തോഷ് തൂണോളി, സന്തോഷ് എം.കെ, റാഫി കെ.വി, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് സുജിത്ത് ഇ, സിവിൽ എക്സൈസ് ഓഫീസർമാരായ അമൽ ലക്ഷ്മണൻ, ബഷീർ സി.വി, നിഖിൽ പി, വനിതാ സിവിൽ എക്സൈസ് ഓഫീസർ ദിവ്യ പി.വി, ഡ്രൈവർ ഷജിത്ത് പി എന്നിവരും പങ്കെടുത്തു. അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments