ചേലേരി: പഴയകാല പൊതുപ്രവർത്തകൻ യു.കെ. നാരായണന്റെ നാമധേയത്തിൽ ചേലേരിയിൽ പുതുതായി ആരംഭിക്കുന്ന യു.കെ. നാരായണൻ സ്മാരക വായനശാല & ഗ്രന്ഥാലയത്തിന്റെ ഉദ്ഘാടനം നാളെ (2026 മെയ് 3, ഞായർ) നടക്കും. രാവിലെ 10 മണിക്ക് ചേലേരി ചന്ത്രോത്ത് കണ്ടി മടപ്പുരയ്ക്ക് സമീപം ശ്രീകൃഷ്ണ സ്റ്റോറിനടുത്തുള്ള വായനശാലാ പരിസരത്താണ് ചടങ്ങ്.
എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിജു വായനശാലയുടെ ഉദ്ഘാടനം നിർവ്വഹിക്കും. കൊളച്ചേരി പഞ്ചായത്ത് പ്രസിഡന്റ് ടി.വി. ഷമീമ ചടങ്ങിൽ അധ്യക്ഷത വഹിക്കും. വായനശാലയിലേക്കുള്ള പുസ്തകങ്ങൾ ഏറ്റുവാങ്ങുന്ന കർമ്മം എടക്കാട് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീധരൻ സംഘമിത്ര നിർവ്വഹിക്കും.
വാർഡ് മെമ്പർ നിഷാകുമാരി എം.ബി., പ്രമോദ് കുമാർ എ.പി., വിനോദ് തായ്ക്കര, മനീഷ് മാസ്റ്റർ, വിനോദ് കെ., രഘുനാഥൻ പി., പ്രവീൺ എ., അനിൽകുമാർ കെ., സജിത്ത് മാസ്റ്റർ എം.പി., ബാലചന്ദ്രൻ എം.പി. തുടങ്ങിയവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിക്കും.

