back to top
Tuesday, November 24, 2026
Homeപ്രവാസംറാസൽഖൈമയിൽ വൻ ദുരന്തം; ബസും ട്രക്കും കൂട്ടിയിടിച്ച് 11 മരണം

റാസൽഖൈമയിൽ വൻ ദുരന്തം; ബസും ട്രക്കും കൂട്ടിയിടിച്ച് 11 മരണം

ദുബൈ: യു.എ.ഇയിലെ വടക്കൻ എമിറേറ്റായ റാസൽഖൈമയിൽ യാത്രാ ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ വൻ അപകടത്തിൽ 11 പേർ മരിച്ചു. അൽ വത്വൻ റോഡിലാണ് അപകടമുണ്ടായതെന്ന് യു.എ.ഇ ആഭ്യന്തര മന്ത്രാലയം ചൊവ്വാഴ്ചയാണ് സ്ഥിരീകരിച്ചത്. അപകടത്തിൽപെട്ടവരെ കുറിച്ച മറ്റു വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

സംഭവം നടന്ന കൃത്യമായ സമയം സംബന്ധിച്ച വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. അപകടവിവരം ലഭിച്ചയുടൻ ബന്ധപ്പെട്ട അടിയന്തര രക്ഷാസംഘങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. ആംബുലൻസ് സർവീസ്, സിവിൽ ഡിഫൻസ് ഉൾപ്പെടെ വകുപ്പുകളുടെ ഏകോപനത്തിൽ രക്ഷാപ്രവർത്തനങ്ങളും അടിയന്തര നടപടികളും ആരംഭിച്ചതായി റിപ്പോർട്ടിൽ പറയുന്നു.

അപകടത്തിന്റെ സാഹചര്യവും കാരണവും കണ്ടെത്തുന്നതിനായി അന്വേഷണം പുരോഗമിക്കുകയാണ്. അന്വേഷണം പൂർത്തിയായ ശേഷം കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്ന് മന്ത്രാലയം അറിയിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 

മരിച്ചവർക്ക് ദൈവത്തിന്റെ കാരുണ്യം ലഭിക്കട്ടെയെന്നും കുടുംബങ്ങൾക്ക് ഈ ദുഃഖം താങ്ങാനുള്ള ശക്തിയും ക്ഷമയും ഉണ്ടാകട്ടെയെന്നും മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. അപകടവുമായി ബന്ധപ്പെട്ട് ജാഗ്രത പാലിക്കണമെന്നും ഔദ്യോഗിക സ്രോതസുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും സ്ഥിരീകരിക്കാത്ത വാർത്തകളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കരുതെന്നും പൊതുജനങ്ങളോട് മന്ത്രാലയം അഭ്യർത്ഥിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments