back to top
Sunday, April 19, 2026
Homeകേരളംവിഷുക്കണിയിൽ നിന്ന് തീ പിടിച്ചു, തിരുവനന്തപുരത്ത് വീട് ഭാഗീകമായി കത്തി നശിച്ചു; പുക ശ്വസിച്ച് മൂന്നു...

വിഷുക്കണിയിൽ നിന്ന് തീ പിടിച്ചു, തിരുവനന്തപുരത്ത് വീട് ഭാഗീകമായി കത്തി നശിച്ചു; പുക ശ്വസിച്ച് മൂന്നു പേർക്ക് ശാരീരിക ബുദ്ധിമുട്ട്

തിരുവനന്തപുരം: വിഷുക്കണിക്ക് കത്തിച്ചുവെച്ച നിലവിളക്കിൽ നിന്ന് തീ പടർന്ന് വീട് ഭാഗികമായി കത്തിനശിച്ചു. കുടപ്പനക്കുന്ന് തുമ്പിക്കോണം ലൈനിൽ താമസിക്കുന്ന ഗീതയുടെ വീട്ടിലാണ് തീപിടിത്തമുണ്ടായത്. തീ പടർന്നതിനെത്തുടർന്ന് പുക ശ്വസിച്ച് ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ട മൂന്നുപേരെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

• ഇന്ന് പുലർച്ചെയാണ് സംഭവം. പുലർച്ചെ എഴുന്നേറ്റ് വിഷുക്കണി കണ്ടതിന് ശേഷം കുടുംബാംഗങ്ങൾ നിലവിളക്കുകൾ കെടുത്താതെ വീണ്ടും കിടന്നുറങ്ങുകയായിരുന്നു. ഇതിനിടയിലാണ് വിളക്കിൽ നിന്ന് തീ പടർന്നതെന്ന് കരുതുന്നു. വീടിന്റെ ഹാളും അവിടെയുണ്ടായിരുന്ന ഉപകരണങ്ങളും പൂർണ്ണമായും കത്തിനശിച്ചു. തീ പടർന്നതോടെ വീടിന്റെ ജനൽച്ചില്ലുകൾ പൊട്ടിത്തെറിച്ചു.

• ജനൽച്ചില്ലുകൾ പൊട്ടുന്ന ശബ്ദവും വീട്ടുകാരുടെ നിലവിളിയും കേട്ടാണ് നാട്ടുകാർ ഓടിയെത്തിയത്. ഉടൻ തന്നെ നാട്ടുകാർ ജനാല വഴി വെള്ളം കോരിയൊഴിച്ച് തീ അണക്കാൻ ശ്രമിച്ചു. പിന്നീട് ഫയർഫോഴ്സ് സ്ഥലത്തെത്തിയാണ് തീ പൂർണ്ണമായും അണച്ചത്. നിലവിളക്കിൽ നിന്നാകാം തീ പടർന്നതെന്നാണ് ഫയർഫോഴ്സിന്റെയും പ്രാഥമിക നിഗമനം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments