back to top
Friday, July 24, 2026
Homeകേരളംകാറും ടിപ്പര്‍ ലോറിയും നേര്‍ക്കുനേര്‍ കൂട്ടിയിടിച്ചു; സഹോദരങ്ങളടക്കം മൂന്നുപേര്‍ക്ക് ദാരുണാന്ത്യം

കാറും ടിപ്പര്‍ ലോറിയും നേര്‍ക്കുനേര്‍ കൂട്ടിയിടിച്ചു; സഹോദരങ്ങളടക്കം മൂന്നുപേര്‍ക്ക് ദാരുണാന്ത്യം

ഗുണ്ടൽപേട്ട്/കോഴിക്കോട്: ഗുണ്ടൽപേട്ടിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ കോഴിക്കോട് സ്വദേശികളായ മൂന്നുപേർ മരിച്ചു. ഉച്ചയ്ക്ക് ഒരുമണിയോടെ ഇവർ സഞ്ചരിച്ച കാറും ട്രെയ്‌ലർ ടിപ്പർ ലോറിയും നേർക്കുനേർ കൂട്ടിയിടിച്ചായിരുന്നു അപകടം.

ബെംഗളൂരുവിലെ പൊതുമേഖലാ സ്ഥാപനമായ ബെല്ലിൽ (BEML/BEL) ജീവനക്കാരനായ കോഴിക്കോട് ബേപ്പൂർ നടുവട്ടം സ്വദേശി മുഹമ്മദ് അജീർ, ഇദ്ദേഹത്തിന്റെ സഹോദരി ആയിഷ നൂറി, ആയിഷയുടെ മകൾ നൂഫിയ മുബാറക് എന്നിവരാണ് മരിച്ചത്. അപകടത്തിൽ ആയിഷയുടെ ഒൻപത് വയസുള്ള മകൻ നഹിയാൻ മുബാറക്കിന് ഗുരുതരമായി പരിക്കേറ്റു. കുട്ടി ഇപ്പോൾ മൈസൂരുവിലെ ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.

ബെംഗളൂരുവിൽ നിന്നും കോഴിക്കോട്ടേക്ക് കാറിൽ വരികയായിരുന്നു കുടുംബം. യാത്രാമധ്യേയാണ് നാടിനെ കണ്ണീരിലാഴ്ത്തിയ ഈ ദുരന്തമുണ്ടായത്. മൈസൂരു കെ.ആർ. ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് കൈമാറും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments