back to top
Saturday, September 12, 2026
Homeകേരളംമുലപ്പാൽ ശ്വാസനാളത്തിൽ കുടുങ്ങി ഒരു വയസ്സുകാരിക്ക് ദാരുണാന്ത്യം

മുലപ്പാൽ ശ്വാസനാളത്തിൽ കുടുങ്ങി ഒരു വയസ്സുകാരിക്ക് ദാരുണാന്ത്യം

പാലക്കാട്: പാലക്കാട് റെയിൽവേ സ്റ്റേഷനിൽ മുലയൂട്ടുന്നതിനിടെ ശ്വാസനാളത്തിൽ പാൽ കുടുങ്ങി ഒരു വയസുള്ള പെൺകുഞ്ഞ് മരിച്ചു. അസം സ്വദേശികളായ അബ്ദുൽ സലാം-ഹാബിജ കധോൻ ദമ്പതികളുടെ മകളാണ് മരിച്ചത്. 

ബുധനാഴ്ച പാലക്കാട് ജങ്ഷൻ റെയിൽവേ സ്റ്റേഷനിലെ ഫീഡിങ് റൂമിൽ വെച്ചായിരുന്നു സംഭവം. ട്രെയിൻ യാത്രക്കിടെ വിശ്രമിക്കാനായി സ്റ്റേഷനിലെത്തിയതായിരുന്നു കുടുംബം. ഫീഡിങ് റൂമിലിരുന്ന് മാതാവ് മുലയൂട്ടുന്നതിനിടെ അബദ്ധത്തിൽ ശ്വാസനാളത്തിൽ പാൽ കുടുങ്ങുകയായിരുന്നു. പാൽ കുടിച്ച ഉടൻ തന്നെ കുഞ്ഞ് ബോധരഹിതയായതായി മാതാപിതാക്കൾ പറഞ്ഞു. 

ഉടൻ തന്നെ കുഞ്ഞിനെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിലവിൽ കുട്ടിയുടെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ പൊലീസ് തുടർ നടപടികൾ സ്വീകരിച്ചുവരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments