back to top
Monday, July 27, 2026
Homeകണ്ണൂർതലശ്ശേരി പൂക്കോടുണ്ടായ വാഹനാപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന വ്യവസായി മരിച്ചു

തലശ്ശേരി പൂക്കോടുണ്ടായ വാഹനാപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന വ്യവസായി മരിച്ചു

തലശ്ശേരി: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വ്യവസായി മരിച്ചു. ചൊക്ലി മഹിമ ഗ്രൂപ്പ് പാർട്‌ണറായ മഹിമ മജീദ് (50) ആണ് ദാരുണമായി മരിച്ചത്. ഇന്നലെ ഉച്ചയോടെയാണ് അപകടം നടന്നത്.

പൂക്കോട് വെച്ച് മജീദ് സഞ്ചരിച്ച ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഉടൻ തന്നെ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. അപകടത്തിൽ ഓട്ടോ ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments