back to top
Friday, June 12, 2026
Homekannurതിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം സംഘർഷ സാധ്യത കണക്കിലെടുത്ത് മുന്നൊരുക്കംപയ്യന്നൂരിൽ നൂറോളം നിരീക്ഷണ കാമറകൾ

തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം സംഘർഷ സാധ്യത കണക്കിലെടുത്ത് മുന്നൊരുക്കംപയ്യന്നൂരിൽ നൂറോളം നിരീക്ഷണ കാമറകൾ




പയ്യന്നൂർ: നിയമസഭ തിരഞ്ഞെടുപ്പിനെ തുടർന്ന്  നിരവധി രാഷ്‌ട്രീയ അക്രമ സംഭവങ്ങളുണ്ടായ പയ്യന്നൂരിലും  പരിസരങ്ങളിലുമായി നൂറോളം നിരീക്ഷണ ക്യാമറകൾ പോലീസ്
സ്ഥാപിച്ചു തുടങ്ങി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശപ്രകാരം റൂറൽ
ജില്ലാ പോലീസ് മേധാവിയുടെ മേൽനോട്ടത്തിൽ 60 ഓളം പ്രധാന കേന്ദ്രങ്ങളിൽ നൂറോളം കാമറകളാണ് സ്ഥാപിക്കുന്നത്. കഴിഞ്ഞ ദിവസംഎൽഐസി ജംഗ്ഷൻ, പോലീസ് ഗ്രൗണ്ട്, ബൈപാസ് ജംഗ്ഷൻ, കെ എസ് ആർ. ടിസി, പയ്യന്നൂർ ടൗൺ ,സെൻട്രൽ ബസാർ എന്നിവിടങ്ങളിലായി 30 ഓളം കാമറകൾ സ്ഥാപിച്ചു കഴിഞ്ഞു. മാർക്കറ്റ് റോഡ്,ബി കെ എം ജംങ്ഷൻ, കോത്തായി മുക്ക്, കണ്ടോത്ത്, വെള്ളൂർ എന്നിവിടങ്ങളിലായി കാമറകൾ സ്ഥാപിക്കുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. തിരഞ്ഞെടുപ്പ്
ഫലപ്രഖ്യാപനത്തെ തുടർന്ന് പ്രദേശത്ത്  സംഘർഷ സാധ്യതയു ണ്ടെന്ന സ്റ്റേറ്റ് ഇൻ്റലിജൻസ് വിഭാഗത്തിൻ്റെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. ഇത്തരത്തിൽ സ്ഥാപിക്കുന്ന നിരീക്ഷണ കാമറകൾ താൽക്കാലികമായാണ് സ്ഥാപിക്കുന്നതെന്നാണ് പോലീസിൽ നിന്ന് അറിയാൻ കഴിഞ്ഞത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments