കണ്ണപുരം: മൊട്ടമ്മൽ പോസ്റ്റ് ഓഫീസ് പ്രവർത്തിച്ചിരുന്ന പഴയ കെട്ടിടത്തിനു സമീപം വൈദ്യുത തൂണിൽ ടിപ്പർ ലോറിയിടിച്ച് തൂൺ തകർന്നു. അപകടത്തിൽ പൊട്ടിയ വൈദ്യുത തൂൺ ലോറിയുടെ മുകളിൽ തങ്ങി നിൽക്കുകയാണുണ്ടായത്.
ഭാഗ്യവശാൽ വൈദ്യുതി ലൈനുകളിൽ തട്ടി വലിയ അപകടമോ ആളപായമോ ഒഴിവായി. സംഭവത്തിന് പിന്നാലെ ഡ്രൈവർക്ക് സുരക്ഷിതമായി ലോറിയിൽ നിന്ന് പുറത്തിറങ്ങാൻ കഴിഞ്ഞു. തുടർന്ന് ചെറുകുന്ന് കെ.എസ്.ഇ.ബി.യിലെ ജീവനക്കാർ സ്ഥലത്തെത്തി റോഡിലേക്ക് താഴ്ന്ന ലൈനുകൾ മുറിച്ചു മാറ്റിയ ശേഷമാണ് ഈ വഴി ഗതാഗതം പുനഃസ്ഥാപിക്കാനും വാഹനങ്ങൾക്ക് കടന്നുപോകാനും കഴിഞ്ഞത്.

