back to top
Friday, June 12, 2026
Homeകണ്ണൂർമാട്ടൂൽ മടക്കരയിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

മാട്ടൂൽ മടക്കരയിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

കണ്ണപുരം :
മാട്ടൂൽ മടക്കരയിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മടക്കരതെക്ക് മുനമ്പ് റോഡിന് സമീപത്തെ മത്സ്യത്തൊഴിലാളി പണ്ണേരി നിഖിലിനെ (35) യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മുനമ്പ് റോഡിന് സമീപത്തെപഴയ വീടിന്റെ പിറകുവശത്താണ് ഇന്ന് രാവിലെയോടെ മൃതദേഹം കാണപ്പെട്ടത്. നിഖിലിൻ്റെ സുഹൃത്താണ് ഇന്ന് രാവിലെ നാട്ടുകാരെ വിവരം അറിയിച്ചത്.ഇരുവരും രാത്രി ഒരുമിച്ചുണ്ടായിരുന്നതായി പോലീസ് പറയുന്നു. അവിവാഹിതനാണ്.പരേതയായ
പി കല്യാണിയുടേയും അശോകൻ്റെയും മകനാണ്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കണ്ണപുരം പോലീസ് ഇൻക്വസ്റ്റ് നടപടികൾക്കായി മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments