back to top
Sunday, August 9, 2026
Homeകണ്ണൂർപയ്യന്നൂർ കാങ്കോലിൽ പശുതൊഴുത്തില്‍ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു.

പയ്യന്നൂർ കാങ്കോലിൽ പശുതൊഴുത്തില്‍ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു.

കാങ്കോല്‍ കരിങ്കുഴിയിലെ പരേതനായ മയിച്ച കുഞ്ഞിക്കണ്ണന്റെ ഭാര്യ എം സരോജിനി
ആണ് മരിച്ചത്.


തൊഴുത്തിലേക്കുള്ള ഇലക്ട്രിക് വയറില്‍ നിന്ന് വൈദ്യുതി പടര്‍ന്നാണ് അപകടം.
രാവിലെ, മകൻ പശുവിനെ പാല് കറന്നെടുത്ത് പോയതിന് ശേഷം അമ്മ പശുവിന് പുല്ല് കൊടുക്കുവാൻ പോയപ്പോഴാണ് ഷോക്കേറ്റത്. വീട്ടിൽ നിന്നും തൊഴുത്തിലേക്ക് വൈദ്യുതിക്കായി വലിച്ച കേമ്പിളിൽ നിന്നാണ് ഷോക്കേറ്റത്. കേമ്പിൾ താഴ്ന്ന നിലയിലായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments