back to top
Tuesday, May 12, 2026
Homeകേരളംമുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം; ഡി.എൻ.എ പരിശോധനാഫലം വന്നു, നാല് പേരെ കൂടി തിരിച്ചറിഞ്ഞു, മരണസംഖ്യ 17...

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം; ഡി.എൻ.എ പരിശോധനാഫലം വന്നു, നാല് പേരെ കൂടി തിരിച്ചറിഞ്ഞു, മരണസംഖ്യ 17 ആയി

തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിമരുന്ന് ശാലയിലുണ്ടായ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 17 ആയി. തിങ്കളാഴ്ച ഡി.എൻ.എ പരിശോധനയിലൂടെ നാലുപേരുടെ മൃതദേഹഭാഗങ്ങൾ കൂടി തിരിച്ചറിഞ്ഞതോടെയാണ് മരണസംഖ്യ ഔദ്യോഗികമായി 17 ആയി സ്ഥിരീകരിച്ചത്.

പുതൂർക്കര അരങ്ങത്ത് വീട്ടിൽ ബാബുവിന്റെ മകൻ അഭിജിത്ത് (27), തൃശ്ശൂർ മനക്കൊടി സ്വദേശി വിഷ്ണു വിനോദ് (35), കോട്ടപ്പുറം സ്വദേശി ഗിരീഷ് (42), തെക്കുംകര സ്വദേശി സുരേഷ് (50) എന്നിവരുടെ ശരീരഭാഗങ്ങളാണ് ഡി.എൻ.എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞത്. സ്ഫോടന സ്ഥലത്തുനിന്ന് കണ്ടെടുത്ത മൃതദേഹഭാഗങ്ങൾ കണ്ട് തിരിച്ചറിയാൻ സാധിക്കാത്ത അവസ്ഥയിലായിരുന്നു.

തുടർന്ന് ബന്ധുക്കളുടെ ഡി.എൻ.എ സാമ്പിളുകൾ ശേഖരിച്ച് നടത്തിയ പരിശോധനയിലാണ് മരണത്തിൽ ഔദ്യോഗിക സ്ഥിരീകരണമുണ്ടായത്. തിങ്കളാഴ്ചയാണ് ഡി.എൻ.എ പരിശോധനാഫലം പുറത്തുവന്നത്. ഈ ഫലത്തിലൂടെയാണ് നാലുപേരുടെയും കാര്യത്തിൽ കൃത്യമായ തിരിച്ചറിയൽ സാധ്യമായത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments