back to top
Tuesday, June 23, 2026
Homeകേരളംസംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് വരുന്നു; പീക്ക് അവറിൽ അരമണിക്കൂർ വൈദ്യുതി നിയന്ത്രണം, എസി താപനില 24-26ൽ...

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് വരുന്നു; പീക്ക് അവറിൽ അരമണിക്കൂർ വൈദ്യുതി നിയന്ത്രണം, എസി താപനില 24-26ൽ നിലനിർത്താൻ നിർദേശം

തിരുവനന്തപുരം: കടുത്ത വൈദ്യുതി പ്രതിസന്ധിയെ തുടർന്ന് സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് നടപ്പിലാക്കാൻ കെ.എസ്.ഇ.ബിയുടെ ഉന്നതതല യോഗത്തിൽ തീരുമാനം. വൈകിട്ട് 6 മണിക്കും രാത്രി 12 മണിക്കും ഇടയിലുള്ള പീക്ക് അവറിൽ അരമണിക്കൂർ വരെയാണ് ലോഡ് ഷെഡ്ഡിങ് ഏർപ്പെടുത്തുക. വൈദ്യുതി ഉപഭോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി പീക്ക് അവറിൽ ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നത് പൂർണ്ണമായും ഒഴിവാക്കണമെന്നും, എസി താപനില 24 നും 26 നും ഇടയിൽ ക്രമീകരിക്കണമെന്നും പൊതുജനങ്ങൾക്ക് നിർദ്ദേശമുണ്ട്.

വൈദ്യുതി ആവശ്യകതയിലുണ്ടായ അപ്രതീക്ഷിതമായ വർദ്ധനവാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്ന് യോഗം വിലയിരുത്തി. പ്രതിവർഷമുണ്ടാകുന്ന ശരാശരി വർദ്ധനവിനേക്കാൾ വളരെ കൂടുതലാണ് ഇക്കൊല്ലം അനുഭവപ്പെടുന്നത്. വൈകിട്ട് 6 മണിക്ക് ശേഷമുള്ള ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിംഗും, ചൂട് കനത്തതോടെയുള്ള എസിയുടെ അമിതോപയോഗവും പ്രതിസന്ധി രൂക്ഷമാക്കി. കൂടാതെ, പശ്ചിമേഷ്യൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിലുണ്ടായ പാചകവാതക ക്ഷാമത്തെത്തുടർന്ന് ജനങ്ങൾ ഇൻഡക്ഷൻ കുക്കറുകളെ കൂടുതലായി ആശ്രയിച്ചതും വൈദ്യുതി ആവശ്യകത കുത്തനെ ഉയരാൻ കാരണമായെന്നാണ് കെ.എസ്.ഇ.ബിയുടെ വിലയിരുത്തൽ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments