back to top
Tuesday, May 12, 2026
Homeകണ്ണൂർഹര്‍ത്താല്‍: പയ്യന്നൂരിൽ വ്യാപാര സ്ഥാപനങ്ങൾ അടപ്പിച്ചു

ഹര്‍ത്താല്‍: പയ്യന്നൂരിൽ വ്യാപാര സ്ഥാപനങ്ങൾ അടപ്പിച്ചു

പയ്യന്നൂര്‍: അഞ്ചരക്കണ്ടിയിലെ കണ്ണൂര്‍ മെഡിക്കല്‍ കോളേജിലെ ഒന്നാം വര്‍ഷ ഡെന്റല്‍ വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍ അധികൃതരുടെ സമീപനത്തിൽ പ്രതിഷേധിച്ച് ദളിത് സംഘടനകള്‍ ഉള്‍പ്പെടെയുള്ള ആക്ഷന്‍ കൗണ്‍സില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ പയ്യന്നൂരിലെ വ്യാപാര സ്ഥാപനങ്ങൾ ഹർത്താൽ അനുകൂലികൾ അടപ്പിച്ചു.

രാവിലെത്തിയ ഹര്‍ത്താലനുഭാവികളായ മുപ്പതോളം പേര്‍ നഗരത്തില്‍ പ്രകടനം നടത്തുകയും സര്‍വീസ് നടത്തിക്കൊണ്ടിരുന്ന സ്വകാര്യ ബസുകളോട് ഓട്ടം നിര്‍ത്തി സഹകരിക്കണമെന്ന് ആവശ്യപ്പെട്ടു.തുറന്ന ചില കടകൾ ഹർത്താൽ അനുകൂലികളെത്തിയതോടെ അടച്ചു.ഹര്‍ത്താലാഹ്വാനത്തിന്റെ പശ്ചാത്തലത്തില്‍ ബസ്റ്റാന്റില്‍ യാത്രക്കാരും കുറവായിരുന്നു. കെഎസ്ആര്‍ടിസി സാധാരണപ്പോലെ സര്‍വീസുകള്‍ നടത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments