പയ്യന്നൂർ:തായിനേരി തുളുവന്നൂർ ശ്രീ മഹാവിഷ്‌ണു ക്ഷേത്രത്തിലെ ഉപദേവാലയങ്ങളായ അയ്യപ്പ ക്ഷേത്രത്തിന്റെയും ദേവീ ക്ഷേത്രത്തിൻ്റെയും പ്രതിഷ്ഠാ കർമ്മങ്ങൾ ഏപ്രിൽ 27, 28, 29 ദിവസങ്ങളിൽ നടക്കും.
27 ന് വൈകുന്നേരം 4.30 മണിക്ക് പയ്യന്നൂർ ശ്രീ നമ്പ്യാത്രകൊവ്വൽ ശിവക്ഷേത്രത്തിൽ നിന്നും തുളുവന്നൂർ ശ്രീ മഹാവിഷ്‌ണു ക്ഷേത്രത്തിലേക്ക് വിളംബര ഘോഷയാത്ര. 6 മണിക്ക് പൂർണ്ണകുംഭത്തോടെ കാളകാട്ടില്ലത്ത് സന്ദീപ് തന്ത്രികളെ ക്ഷേത്രത്തിലേക്ക് ആനയിക്കുന്നു.
6.30 ന് ആചാര്യവരണം തുടർന്ന് ഉപദേവാലയക്ഷേത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങളിൽ പങ്ക് വഹിച്ചവരെ ആദരിക്കുന്നു.
7 മണിക്ക് തുളുവന്നൂർ ഗീതാജ്ഞാന സമിതിയുടെ ഭജന. 28 രാവിലെ 7 മണിക്ക്ഗണപതിഹോമം,അനുജ്ഞാകലശപൂജ, കലശാഭിഷേകം, അനുജ്ഞാ പ്രാർത്ഥന, ജീവോദ്വാസനശയ്യാനിദ്രാ കലശപൂജകൾ, ജീവകലശപൂജ, ജീവകലശം ശയ്യയിലേക്ക് എഴുന്നള്ളിക്കൽ.
വൈകുന്നേരം 6 മണിക്ക്
ബിംബശുദ്ധി കലശപൂജ, ബിംബശുദ്ധി കലശാഭിഷേകം, ബിംബപീഠാദികൾ ശയ്യയിലേക്ക് എഴുന്നള്ളിക്കൽ, അധിവാസഹോമം, മണ്‌ഡലപൂജ, ബിംബപീഠാധി വാസം, ധ്യാനാധിവാസം
29 ബുധൻ രാവിലെ 7 മണിക്ക്
ഗണപതിഹോമം, വിടർത്തി പൂജ പ്രാസാദപ്രതിഷ്ഠ, ബ്രഹ്മകലശപൂജ, അധിവാസം.
9.30 മുതൽ 11.40 വരെയുള്ള ശുഭമുഹൂർത്തത്തിൽ ഉപദേവാലയ പ്രതിഷ്ഠ, തുടർന്ന് ജീവബ്രഹ്മകലശാഭിഷേകം പൂജ, പ്രസാദവിതരണം, പ്രധാനദേവന് 25 കലശപൂജ, 25 കലശമാടി ഉച്ചപൂജ, പ്രസാദവിതരണം, ശ്രീഭൂതബലി, തുടർന്ന് അന്നദാനവും ഉണ്ടായിരിക്കും. വാർത്ത സമ്മേളനത്തിൽ കെ.കെ. വിനോദ് കുമാർ ,രാജീവൻ പാടാച്ചേരി, വി. നാരായണൻ മാസ്റ്റർ, പി. സുകുമാരൻ എന്നിവർ പങ്കെടുത്തു.

