back to top
Monday, June 8, 2026
Homeകണ്ണൂർവീട്ടുപറമ്പിൽ കയറി ഭർത്താവിൻ്റെ പ്രതിമ തകർത്ത യുവാവിനെതിരെ കേസ്

വീട്ടുപറമ്പിൽ കയറി ഭർത്താവിൻ്റെ പ്രതിമ തകർത്ത യുവാവിനെതിരെ കേസ്

ചക്കരക്കൽ :ഗൃഹപ്രവേശന ചടങ്ങിന് ക്ഷണിക്കാത്ത വി രോധത്തിൽ പറമ്പിൽ കയറി അക്രമം നടത്തിയ യുവാവിനെ തി രെ പരാതിയിൽകേസ് . ചക്കരക്കൽ ബാവോട് സ്വദേശിനി കണ്ണോത്ത് വീട്ടിൽ എൻ. രുഗ്‌മിണിയുടെ (74) പരാതിയിലാണ് ബാവോട്ടെ പ്രജീഷിനെതിരെ ചക്കരക്കൽ പോലീസ് കേസെടുത്തത്. ഇക്കഴിഞ്ഞ 13 ന് തിങ്കളാഴ്ച വൈകുന്നേരം 5.30 മണിക്ക് ആണ് സംഭവംപരാതിക്കാരിയുടെ മകൻ്റെ ഭാര്യയുടെ ഉടമസ്ഥതയിലുള്ള മക്രേരി ബാവോട് എന്ന സ്ഥലത്തുള്ള പറമ്പിൽ അതിക്രമിച്ച് കടന്ന പ്രതിപരാതിക്കാരിയുടെ ഭർത്താവിൻ്റെ സ്മരണക്കായി സ്ഥാപിച്ച പ്രതിമ മുളവടി കൊണ്ട് അടിച്ചു പൊളിച്ചതിൽ അരലക്ഷം രൂപയുടെ നഷ്‌ടം സംഭവിച്ചുവെന്നും മകൻ്റെ ഗൃഹപ്രവേശന ചടങ്ങിന് പ്രതിയെ ക്ഷണിക്കാത്തതിലുള്ള വിരോധമാണ് അക്രമത്തിന് കാരണമെന്ന പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments