back to top
Tuesday, April 21, 2026
Homeകണ്ണൂർപാത്തിക്കൽ ബോട്ട് ജെട്ടിക്ക് സമീപം നിയന്ത്രണം വിട്ട കാർ പുഴയിലേക്ക് മറിഞ്ഞു; നാട്ടുകാരുടെ ഇടപെടലിൽ യാത്രക്കാർക്ക്...

പാത്തിക്കൽ ബോട്ട് ജെട്ടിക്ക് സമീപം നിയന്ത്രണം വിട്ട കാർ പുഴയിലേക്ക് മറിഞ്ഞു; നാട്ടുകാരുടെ ഇടപെടലിൽ യാത്രക്കാർക്ക് അത്ഭുത രക്ഷപ്പെടൽ

പാനൂർ/ചൊക്ലി: നിയന്ത്രണം വിട്ട കാർ പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ നിന്നും യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. ചൊക്ലി പാത്തിക്കൽ ബോട്ട് ജെട്ടിക്ക് സമീപമാണ് അപകടമുണ്ടായത്. മോന്താലിലേക്ക് പോകുന്ന റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന കെ.എൽ 58 യു 3552 നമ്പർ കാറാണ് പെട്ടെന്ന് നിയന്ത്രണം നഷ്ടപ്പെട്ട് പുഴയിലേക്ക് വീണത്.

കാറിലുണ്ടായിരുന്ന മുഹമ്മദ് റാഫി, അൻവർ എന്നിവരാണ് വലിയൊരു ദുരന്തത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. വാഹനം പുഴയിലേക്ക് വീഴുന്നത് കണ്ട് ഓടിയെത്തിയ നാട്ടുകാരുടെ സമയോചിതമായ ഇടപെടലാണ് ഇവർക്ക് തുണയായത്. യാതൊരു മടിയും കൂടാതെ നാട്ടുകാർ ചേർന്ന് ഉടൻ തന്നെ ഇരുവരെയും സുരക്ഷിതമായി കരയ്‌ക്കെത്തിക്കുകയായിരുന്നു. വലിയൊരു ജീവാപായം ഒഴിവാക്കാൻ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് പ്രദേശവാസികൾ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments