കണ്ണൂർ: മൊയാരത്ത് ശങ്കരൻ ഫൗണ്ടേഷൻ, മൊയാരത്ത് ശങ്കരൻ സ്മാരക ലൈബ്രറി ആൻഡ് റിസർച്ച് സെന്റർ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ മൊയാരത്ത് ശങ്കരൻ ചരമദിനാചരണവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു. കണ്ണൂർ തെക്കീ ബസാറിലുള്ള സ്മാരക മന്ദിരത്തിൽ നടന്ന അനുസ്മരണ പരിപാടി കെ.വി. സുമേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.
ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പുല്ലായ്ക്കൊടി ചന്ദ്രൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഫൗണ്ടേഷൻ സെക്രട്ടറി സി.പി. രാജൻ സ്വാഗതം പറഞ്ഞു. മൊയാരത്തിന്റെ മകൻ ജനാർദ്ദനൻ മൊയാരത്ത്, രാജേഷ് പ്രേം, താലൂക്ക് സെക്രട്ടറി കെ.ടി. ശശി, ടി.പി. വിത്സൻ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.

