കൊളച്ചേരി: കൊളച്ചേരിപ്പറമ്പിൽ ഇന്നലെ രാത്രിയുണ്ടായ ശക്തമായ കാറ്റിലും മഴയിലും മരം വീണ് വീടിന് നാശനഷ്ടം. കൊളച്ചേരിപ്പറമ്പ് കനാലിന് സമീപം താമസിക്കുന്ന സുജാത സുഗതന്റെ വീടിനാണ് കേടുപാടുകൾ സംഭവിച്ചത്. ശക്തമായ കാറ്റിൽ സമീപത്തെ പറമ്പിൽ നിന്നിരുന്ന തേക്ക് മരം വീടിന് മുകളിലേക്ക് പൊട്ടിവീഴുകയായിരുന്നു. അപകടത്തിൽ വീടിന്റെ മേൽക്കൂരയിലെ ഷീറ്റുകൾക്ക് കേടുപാടുകൾ സംഭവിച്ചു.
അതേസമയം, പ്രദേശത്തെ പറമ്പുകളിൽ വളർന്നു നിൽക്കുന്ന മറ്റ് തേക്ക് മരങ്ങളും വൻ അപകട ഭീഷണിയാണ് ഉയർത്തുന്നതെന്ന് നാട്ടുകാർ പറയുന്നു. കാറ്റിലും മഴയിലും ഏത് നിമിഷവും കടപുഴകി വീഴാൻ സാധ്യതയുള്ള ഇത്തരം മരങ്ങൾ അടിയന്തരമായി മുറിച്ചുമാറ്റാൻ ബന്ധപ്പെട്ടവർ ഇടപെടണമെന്നും, സമീപത്തെ വീടുകൾക്കും താമസക്കാർക്കും അടിയന്തരമായി സുരക്ഷയൊരുക്കണമെന്നും പ്രദേശവാസികൾ ശക്തമായി ആവശ്യപ്പെട്ടു.

