കണ്ണൂർ:സ്ഥാപനത്തിൻ്റെ ലൈസൻസ് പുതുക്കുന്നതിനായി ഉടമ മരണപ്പെട്ട യാളുടെവിവരം മറച്ചുവെച്ചു ഓൺലൈനായി ലൈസൻസിന് അപേക്ഷിച്ച് കോർപ്പറേഷൻ ഉദ്യോഗസ്ഥനെതെറ്റിദ്ധരിപ്പിച്ച് ലൈസൻസ് കൈക്കലാക്കി വിശ്വാസ വഞ്ചന നടത്തിയതിനു ടൗൺ പോലീസ് കേസെടുത്തു.
പള്ളിക്കുന്ന് പന്നേൻ പ്പാറയിലെ സ്റ്റാർ അപ്പാർട്ട്മെൻ്റിലെ അൽക്ക അനിൽകുമാറിൻ്റെ പരാതിയിലാണ് ഷീജ ടി.യുടെ പേരിൽ ടൗൺ പോലീസ് കേസെടുത്തത്.
കണ്ണോത്തും ചാലിൽ പരാതിക്കാരിയുടെ ഉടമസ്ഥതയിലുള്ള xx V11 /722 നമ്പർ പതിച്ച കെട്ടിടത്തിൽ ടി പി ശ്രീധരൻ എന്നയാളുടെ പേരിലുളള ലൈസൻസിൽ പ്രവർത്തിച്ചുവരുന്ന അമ്പിളി റേഡിയേറ്റർ എന്ന സ്ഥാപനത്തിൻ്റെ ലൈസൻസ് പുതുക്കാൻ ഉടമ മരണപ്പെട്ട വിവരം മറച്ചു വെച്ചു 2025 ഏപ്രിൽ 15 ന് മുൻസിപ്പൽ കോർപ്പറേഷനിൽ നിന്നും മരണപ്പെട്ടയാളുടെ പേരിൽ ലൈസൻസ് കൈക്കലാക്കി പരാതിക്കാരിയെയും കോർപ്പറേഷൻ സോണൽ ഓഫീസറോടും വിശ്വാസവഞ്ചന ചെയ്തുവെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.

