back to top
Wednesday, June 24, 2026
Homekannurഉയർന്ന പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപ തട്ടിപ്പ്; അഞ്ചുപേർക്കെതിരെ കേസ്

ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപ തട്ടിപ്പ്; അഞ്ചുപേർക്കെതിരെ കേസ്

ആലക്കോട്: ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ നിക്ഷേപമായി സ്വീകരിച്ച ശേഷം പണം തിരികെ നൽകാതെ വഞ്ചിച്ചെന്ന പരാതിയിൽ സ്വകാര്യ ധനകാര്യ സ്ഥാപനവുമായി ബന്ധപ്പെട്ട അഞ്ചുപേർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

ആലക്കോട് തുണ്ടത്തിൽ ഹൗസിലെ മാത്യു ജോസഫ് നൽകിയ പരാതിയിലാണ് നടപടി. നെടുംപറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റിന്റെ ആലക്കോട് ബ്രാഞ്ച് മാനേജർ സാജു മാത്യു, മാനേജിംഗ് ഡയറക്ടർ പത്തനംതിട്ട സ്വദേശി റെജി മാത്യു, പാർട്ണർമാരായ ഗ്രേസ് രാജു, അലൻ ജോർജ്, അൻസൺ ജോർജ് എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്തത്.

പരാതിക്കാരന്റെയും ഭാര്യ മിനി തോമസിന്റെയും പേരിൽ 2022 ജൂലൈ 18 മുതൽ 2024 ജനുവരി 22 വരെയുള്ള കാലയളവിൽ ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപമായി പണം സ്വീകരിച്ചുവെന്നാണ് പരാതി. നിക്ഷേപ കാലാവധി അവസാനിച്ചിട്ടും പണം തിരികെ നൽകിയില്ലെന്നും പരാതിയിൽ പറയുന്നു.

ഇതിന് പുറമെ പരാതിക്കാരന്റെ പരിചയത്തിലുള്ള മൂന്ന് പേരിൽ നിന്നുമായി ആകെ 26,66,300 രൂപ സ്വീകരിച്ച് തിരികെ നൽകാതെ വഞ്ചിച്ചുവെന്നും പരാതിയിൽ വ്യക്തമാക്കുന്നു.

പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments