back to top
Tuesday, May 12, 2026
Homeദേശീയംഇന്ത്യൻ രൂപയ്ക്ക് റെക്കോർഡ് തകർച്ച; ഡോളറിനെതിരെ മൂല്യം 95 കടന്നു, ഇറാൻ-യുഎസ് സംഘർഷം തിരിച്ചടിയായി

ഇന്ത്യൻ രൂപയ്ക്ക് റെക്കോർഡ് തകർച്ച; ഡോളറിനെതിരെ മൂല്യം 95 കടന്നു, ഇറാൻ-യുഎസ് സംഘർഷം തിരിച്ചടിയായി

ന്യൂഡൽഹി: ഇന്ത്യൻ രൂപയുടെ മൂല്യം എക്കാലത്തെയും വലിയ തകർച്ചയിലേക്ക് കൂപ്പുകുത്തി. ഇന്റർബാങ്ക് വിദേശ വിനിമയ വിപണിയിൽ യു.എസ് ഡോളറിനെതിരെ 95.20 രൂപ എന്ന റെക്കോർഡ് താഴ്ന്ന നിരക്കിലേക്കാണ് രൂപയുടെ മൂല്യം ഇടിഞ്ഞത്. ഇറാൻ-യുഎസ് സംഘർഷം രൂക്ഷമായതും ആഗോള വിപണിയിൽ അസംസ്കൃത എണ്ണ വില ഉയർന്നതുമാണ് രൂപയ്ക്ക് തിരിച്ചടിയായത്.

വ്യാപാരം ആരംഭിച്ചപ്പോൾ തന്നെ ഡോളറിനെതിരെ 95.01 എന്ന നിലയിലേക്ക് ഇടിഞ്ഞ രൂപ പിന്നീട് 95.20-ലേക്ക് താഴുകയായിരുന്നു. യുഎസ്-ഇറാൻ നയതന്ത്ര ബന്ധത്തിലെ വിള്ളലുകൾ ഡോളറിനെ സുരക്ഷിത നിക്ഷേപമായി കാണാൻ നിക്ഷേപകരെ പ്രേരിപ്പിച്ചു. ഇതോടെ ഡോളറിന്റെ ആവശ്യം വർധിക്കുകയും രൂപയുടെ മൂല്യം ഇടിയുകയും ചെയ്തു. അസംസ്കൃത എണ്ണ വില ബാരലിന് 120 ഡോളറിലേക്ക് ഉയർന്നത് ഇന്ത്യയുടെ ഇറക്കുമതി ചെലവ് കുത്തനെ കൂട്ടും. ഈ വർഷം ഇതുവരെ ഏഷ്യൻ രാജ്യങ്ങളിൽ ഏറ്റവും വലിയ മൂല്യത്തകർച്ച നേരിട്ടത് രൂപയാണ് (5.8%). വരും ദിവസങ്ങളിലും മൂല്യം ഇടിഞ്ഞേക്കാമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments