back to top
Friday, April 24, 2026
Homeകണ്ണൂർആലക്കോട് മണക്കടവിൽ പുഴയിൽ കുളിക്കാനിറങ്ങിയ വയോധികൻ മുങ്ങിമരിച്ചു

ആലക്കോട് മണക്കടവിൽ പുഴയിൽ കുളിക്കാനിറങ്ങിയ വയോധികൻ മുങ്ങിമരിച്ചു

ആലക്കോട്: മണക്കടവ് കരിങ്കയം പുഴയിൽ കുളിക്കാനിറങ്ങിയ വയോധികൻ മുങ്ങിമരിച്ചു. ആലക്കോട് വായിക്കമ്പ സ്വദേശി കറകപ്പള്ളി വിജയൻ (71) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം മൂന്ന് മണിയോടെയായിരുന്നു ഈ സംഭവം.

പുഴയിൽ കുളിക്കുന്നതിനിടെ ഇദ്ദേഹം അപ്രതീക്ഷിതമായി അപകടത്തിൽപ്പെടുകയായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് തളിപ്പറമ്പിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘമാണ് തിരച്ചിൽ നടത്തി മൃതദേഹം പുഴയിൽ നിന്നും പുറത്തെടുത്തത്. പോലീസ് നടപടികൾക്ക് ശേഷം മൃതദേഹം പരിയാരം ഗവ. മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments