back to top
Friday, October 23, 2026
Homeകണ്ണൂർമയ്യിൽ ടൗണിൽ കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി

മയ്യിൽ ടൗണിൽ കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി

മയ്യിൽ: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ എം.പിമാർ നടത്തിവരുന്ന സമര പരിപാടികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് മയ്യിൽ ടൗണിൽ കോൺഗ്രസ് പ്രവർത്തകർ പ്രകടനം നടത്തി.

ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.പി. ശശിധരൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഡി.സി.സി. സെക്രട്ടറി കെ.സി. ഗണേശൻ പ്രകടനം ഉദ്ഘാടനം ചെയ്തു.

യോഗത്തിൽ യൂത്ത് കോൺഗ്രസ് തളിപ്പറമ്പ് നിയോജകമണ്ഡലം പ്രസിഡന്റ് അമൽ കുറ്റ്യാട്ടൂർ, കെ.പി. ചന്ദ്രൻ, എ.കെ. ബാലകൃഷ്ണൻ, ഗ്രാമപഞ്ചായത്തംഗം യൂസഫ് പാലക്കൽ, നാസർ കോറളായി തുടങ്ങിയവർ സംസാരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments