back to top
Tuesday, July 28, 2026
Homeകണ്ണൂർസുഹൃത്തിന് കൂട്ടായി 'ബാക്ക് ബെഞ്ച്' ടീമെത്തി; മുഹമ്മദ് റഫായത്തിന്റെ ആദ്യ നോവൽ 'ചോരുന്ന ആകാശം' പ്രകാശനം...

സുഹൃത്തിന് കൂട്ടായി ‘ബാക്ക് ബെഞ്ച്’ ടീമെത്തി; മുഹമ്മദ് റഫായത്തിന്റെ ആദ്യ നോവൽ ‘ചോരുന്ന ആകാശം’ പ്രകാശനം ചെയ്തു

ചട്ടുകപാറ: സാഹിത്യ ലോകത്തേക്ക് ചുവടുവെക്കുന്ന തങ്ങളുടെ പ്രിയ സുഹൃത്തിന് പിന്തുണയുമായി പഴയകാല സ്കൂൾ കൂട്ടായ്മ ഒത്തുചേർന്നു. കുറ്റ്യാട്ടൂർ ചെറുവത്തല സ്വദേശിയായ മുഹമ്മദ് റഫായത്ത് (അപ്പൂസ്) രചിച്ച ‘ചോരുന്ന ആകാശം’ എന്ന പ്രഥമ നോവലാണ് പ്രകാശനം ചെയ്തത്. ചട്ടുകപാറ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ 1997-98 എസ്.എസ്.എൽ.സി ബാച്ചിലെ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ ‘ബാക്ക് ബെഞ്ച് ടീം’ ആണ് പുസ്തക പ്രകാശനത്തിനായി വേദി ഒരുക്കിയത്.

ചട്ടുകപാറ ആരൂഡം മിനി ഹാളിൽ സംഘടിപ്പിച്ച സാംസ്കാരിക ചടങ്ങിൽ പ്രശസ്ത ചെറുകഥാകൃത്ത് ടി.പി. വേണുഗോപാൽ കവി കെ.ജി. ജിജിലിന് ആദ്യപ്രതി കൈമാറി പുസ്തക പ്രകാശനം നിർവ്വഹിച്ചു. കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിജിലേഷ് പറമ്പൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. തൊഴിൽപരമായി പെയിന്റിങ് കോൺട്രാക്ടറായ റഫായത്തിന്റെ എഴുത്തിനോടുള്ള അഭിനിവേശത്തെ ചടങ്ങിൽ പങ്കെടുത്തവർ പ്രശംസിച്ചു.

കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് കെ.കെ. ഗോപാലൻ മാസ്റ്റർ, അച്യുതൻ മാസ്റ്റർ, പ്രദീപ് കുറ്റ്യാട്ടൂർ, വിനോദ് നമ്പ്രം, കണ്ണൂർ ശ്രീചന്ദ് ഹോസ്പിറ്റലിലെ സീനിയർ കൺസൽട്ടന്റും എച്ച്.ഒ.ഡിയുമായ ഡോ. ടി.വി. ദേവരാജ്, ടി.വി. സമീർ മാസ്റ്റർ, പി.കെ. ബഷീർ, കെ.എം. ശ്രീകാന്ത്, ബീന എ.വി, സജിത്ത് വി. എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ബാക്ക് ബെഞ്ച് കൂട്ടായ്മയിലെ അംഗങ്ങളും നാട്ടുകാരുൾപ്പെടെ നിരവധി സാഹിത്യ സ്നേഹികളും ചടങ്ങിൽ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments