back to top
Tuesday, May 12, 2026
Homeകണ്ണൂർമട്ടന്നൂരിൽ നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി തൂണിലിടിച്ച് കത്തിനശിച്ചു; യാത്രക്കാരന് ഗുരുതര പരിക്ക്

മട്ടന്നൂരിൽ നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി തൂണിലിടിച്ച് കത്തിനശിച്ചു; യാത്രക്കാരന് ഗുരുതര പരിക്ക്

മട്ടന്നൂർ: മട്ടന്നൂർ നരയമ്പാറയിൽ ബൈക്ക് വൈദ്യുതി തൂണിലിടിച്ച് കത്തിനശിച്ചു. അപകടത്തിൽ ബൈക്ക് യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. വ്യാഴാഴ്ച രാവിലെ ഒൻപത് മണിയോടെയാണ് അപകടമുണ്ടായത്.

നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ വൈദ്യുതി തൂണിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്കിന് തീപിടിക്കുകയും നിമിഷങ്ങൾക്കുള്ളിൽ പൂർണ്ണമായും കത്തിനശിക്കുകയും ചെയ്തു. പരിക്കേറ്റ യാത്രക്കാരനെ ഉടൻ തന്നെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ നില ഗുരുതരമാണെന്നാണ് വിവരം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments