back to top
Tuesday, July 28, 2026
Homekannurഎക്‌സൈസ് റെയ്ഡ് 200 ലിറ്റർ വാഷ് പിടികൂടി

എക്‌സൈസ് റെയ്ഡ് 200 ലിറ്റർ വാഷ് പിടികൂടി

ശ്രീകണ്ഠാപുരം: വാറ്റുചാരായ നിർമ്മാണം നടക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് എക്സൈസ് സംഘം നടത്തിയ റെയ്ഡിൽ ചാരായം വാറ്റാൻ പാകപ്പെടുത്തിയ 200 ലിറ്റർ വാഷ് പിടികൂടി.
ശ്രീകണ്ഠാപുരം എക്സൈസ് റേഞ്ച് ഓഫീസിലെഅസി.എക്‌സൈസ് ഇൻസ്പെക്ടർ ഗ്രേഡ് പി.സി. വാസുദേവനും സംഘവും നടത്തിയ റെയ്ഡിലാണ്
എരുവേശ്ശി വഞ്ചിയം കർണ്ണാടക വനാതിർത്തിയോട് ച്ചേർന്ന് ചെങ്കുത്തായ മല നിരയ്ക്കടിയിൽ തോട്ടിൻക്കരയിൽ പ്രവർത്തിച്ചു വരുന്ന വൻ വാറ്റ് കേന്ദ്രം തകർത്ത് ചാരായം വാറ്റുവാൻ സൂക്ഷിച്ച 200 ലിറ്ററോളം വാഷ് കണ്ടെത്തി നശിപ്പിച്ച് അബ്‌കാരി കേസെടുത്ത് അന്വേഷണം തുടങ്ങി.
റെയ്ഡിൽ പ്രിവൻ്റീവ് ഓഫീസർ എം.രമേശൻ , സിവിൽ എക്സൈസ് ഓഫീസർമാരായ ടി.വി. ശ്രീകാന്ത് ,അഖിൽ ജോസ്, വനിത സിവിൽ എക്സൈസ് ഓഫീസർ പി. പി .വിജിതഎന്നിവരും ഉണ്ടായിരുന്നു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments