back to top
Friday, April 24, 2026
Homeകേരളംപോക്സോ കേസിൽ പ്രതി അറസ്റ്റിൽ

പോക്സോ കേസിൽ പ്രതി അറസ്റ്റിൽ

പയ്യന്നൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം പ്രതി അറസ്സിൽ. തൃക്കരിപ്പൂർ എടാട്ടുമ്മൽ സ്വദേശി രാഘവനെ (54) യാണ് സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ സി. ബിനു അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കിയപ്രതിയെ റിമാൻ്റു ചെയ്തു. ഈ മാസം അഞ്ചിന് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന ആറു വയസുകാരിയെയാണ് പ്രതി പീഡിപ്പിക്കാൻ ശ്രമിച്ചത്. പെൺകുട്ടിയുടെ വീട്ടിൽ ജോലിക്കെത്തിയപ്പോഴാണ് പ്രതി പീഡിപ്പിക്കാൻ ശ്രമിച്ചത്. സംഭവം കുട്ടി വീട്ടുകാരുടെ ശ്രദ്ധയിൽപ്പെടുത്തിയതോടെ ചൈൽഡ് ലൈനിൽ വിവരമറിയിക്കുകയായിരുന്നു ചൈൽഡ്‌ലൈൻ അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് പയ്യന്നൂർ പോലീസ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി പോക്സോ നിയമപ്രകാരം കേസെടുത്ത് പ്രതിയെ അറസ്റ്റു ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments