back to top
Monday, June 8, 2026
Homeകണ്ണൂർവീടുകുത്തിതുറന്ന് പണവും സിസിടിവി ഡിവിആറും കവർന്നു

വീടുകുത്തിതുറന്ന് പണവും സിസിടിവി ഡിവിആറും കവർന്നു

കണ്ണൂർ: പൂട്ടിയിട്ട വീടു കുത്തി തുറന്നു കിടപ്പുമുറിയിലെ കബോർഡിൽ സൂക്ഷിച്ച 18000 രൂപയും സിസിടിവി ഡിവിആറും കവർന്നു. എളയാവൂർ അമ്പലം റോഡിൽ ബദർ പള്ളിക്കു സമീപത്തുള്ള വീട്ടിലാണ് മോഷണം നടന്നത്. തുടർന്ന് വീട്ടുടമയുടെ ബന്ധു വാരം ആയങ്കിയിലെ ചേലമരം ആൽബിൻ ജോസ് ടൗൺ പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments