back to top
Tuesday, April 21, 2026
Homeകണ്ണൂർകണ്ണൂർ വിമാനത്താവളത്തിൽ നിന്നുള്ള ഹജ്ജ് വിമാന ഷെഡ്യൂൾ പ്രഖ്യാപിച്ചു; ആദ്യ സർവീസ് മെയ് 6-ന്

കണ്ണൂർ വിമാനത്താവളത്തിൽ നിന്നുള്ള ഹജ്ജ് വിമാന ഷെഡ്യൂൾ പ്രഖ്യാപിച്ചു; ആദ്യ സർവീസ് മെയ് 6-ന്

മട്ടന്നൂർ: ഈ വർഷത്തെ ഹജ്ജ് തീർഥാടനത്തിന് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള വിമാന ഷെഡ്യൂൾ പ്രഖ്യാപിച്ചു. ഫ്ലൈ അദീൽ (Flyadeel) വിമാന കമ്പനിയാണ് ഇത്തവണ കണ്ണൂരിൽ നിന്നും ജിദ്ദയിലേക്ക് സർവീസ് നടത്തുന്നത്. മെയ് 6-ന് പുലർച്ചെ 5.15-നാണ് ഹജ്ജ് യാത്രികരുമായുള്ള ആദ്യ സർവീസ് പുറപ്പെടുക.

മെയ് 14 വരെ ആകെ 13 സർവീസുകളാണ് കണ്ണൂരിൽ നിന്നുണ്ടാകുക. ഓരോ വിമാനത്തിലും 350 പേർക്കാണ് യാത്ര ചെയ്യാൻ സാധിക്കുക.

വിമാന സർവീസ് ഷെഡ്യൂൾ താഴെ പറയുന്ന രീതിയിലാണ്:

1. മെയ് 6: 2 സർവീസുകൾ

2. മെയ് 7: 1 സർവീസ്

3. മെയ് 8: 3 സർവീസുകൾ

4. മെയ് 9: 1 സർവീസ്

5. മെയ് 10: 2 സർവീസുകൾ

6. മെയ് 11: 1 സർവീസ്

7. മെയ് 12: 1 സർവീസ്

8. മെയ് 13: 1 സർവീസ്

9. മെയ് 14: 1 സർവീസ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments