back to top
Tuesday, April 21, 2026
Homeകണ്ണൂർപയ്യന്നൂര്‍ വെള്ളൂരില്‍ യുഡിഎഫ് അനുഭാവിയുടെ വീടിന് നേരെ ബോംബേറ്

പയ്യന്നൂര്‍ വെള്ളൂരില്‍ യുഡിഎഫ് അനുഭാവിയുടെ വീടിന് നേരെ ബോംബേറ്

പയ്യന്നൂര്‍: ദേശീയ പാതയിൽവെള്ളൂർ രാമൻ കുളത്ത് യുഡിഎഫ് അനുഭാവിയുടെ വീടിന് നേരെ ബോംബേറ്. രാമൻകുളത്തെ വി.വി. കമലാക്ഷിയുടെ വീടിനു നേരെയാണ് ബോംബേറുണ്ടായത്. റോഡരികിലെ പരസ്യബോര്‍ഡില്‍ തട്ടി പൊട്ടിയതിനാല്‍ അപകടമൊഴി വായി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പയ്യന്നൂർ പോലീസ് വീടിന് സംരക്ഷണമേര്‍പ്പെടുത്തി.

ഇന്നലെ രാത്രി 10.45 മണിയോടെയാണ് സംഭവം. സ്‌ഫോടന ശബ്ദം കേട്ട് ഉണർന്ന വീട്ടുകാര്‍ പുറത്തിറങ്ങി നോക്കിയപ്പോള്‍ റോഡിനും വീടിനുമിടയിലായി സ്ഥാപിച്ചിരുന്ന സ്ഥാപനത്തിൻ്റെപരസ്യ ബോര്‍ഡില്‍ തട്ടി ബോംബ് പ്പൊട്ടി ചിതറിയ നിലയിലായിരുന്നു പരസ്യ ബോർഡ് നശിച്ച നിലയിലാണ്. വീടിന്റെ മുറ്റത്ത് കമലാക്ഷിയുടെ മക്കളുടെ രണ്ടു കാറുകളും രണ്ട് ഇരുചക്ര വാഹനങ്ങളുമുണ്ടായിരുന്നു. വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പയ്യന്നൂർ പോലീസ്
പരിശോധന നടത്തി വീടിന് പോലീസ് സംരക്ഷണമേര്‍പ്പെടുത്തി. സംഭവം നടക്കുമ്പോള്‍ കമലാക്ഷിയും ഇളയമകന്‍ സുധീഷു മാണ് വീട്ടിലുണ്ടായിരുന്നത്. മറ്റൊരു മകനായ രതീഷ് ഇതേ വീട്ടുവളപ്പിലെ മറ്റൊരുവീട്ടിലാണ് കുടുംബസമേതം താമസം. രതീഷിന്റെ ഭാര്യ നിത്യ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് ബൂത്ത് എജന്റായി പ്രവര്‍ത്തിക്കുകയും വോട്ടുകള്‍ ചാലഞ്ച് ചെയ്യുകയുമുണ്ടായി രുന്നു. തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം വന്നപ്പോള്‍ അന്ന് ഇവരുടെ വീട്ടിലേക്ക് പടക്കം കത്തിച്ചെറിഞ്ഞ സംഭവവുമുണ്ടായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments