back to top
Tuesday, August 11, 2026
Homeകേരളംമാതാവിനെയും ഒന്നര വയസ്സുകാരനായ കുഞ്ഞിനെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

മാതാവിനെയും ഒന്നര വയസ്സുകാരനായ കുഞ്ഞിനെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

മലപ്പുറം: തിരൂരിൽ മാതാവിനെയും ഒന്നര വയസ്സുകാരനായ കുഞ്ഞിനെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ഏഴൂർ സ്വദേശിയായ ഇർഫാന (30), മകൻ അമൻ മാലിക് (ഒന്നര വയസ്സ്) എന്നിവരാണ് അതിദാരുണമായി മരിച്ചത്.

ഇർഫാന കുഞ്ഞിനൊപ്പം കിണറ്റിൽ ചാടി ജീവനൊടുക്കിയതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവസ്ഥലത്ത് നിന്നും പോലീസ് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. നാല് മാസം മുൻപ് ഇർഫാനയുടെ ഉമ്മ മരിച്ചിരുന്നു. ഇതിന് പിന്നാലെ ഇവർ കടുത്ത മാനസിക വിഷമം അനുഭവിച്ചിരുന്നതായി ബന്ധുക്കളും പോലീസും വ്യക്തമാക്കുന്നു.

മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടാകുമ്പോൾ ഒറ്റപ്പെടാതെ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. ടോൾ ഫ്രീ ഹെൽപ്പ്‌ലൈൻ നമ്പർ: 1056, 0471-2552056)

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments