back to top
Wednesday, April 22, 2026
Homeകണ്ണൂർചെങ്ങളായിയുടെ പകൽവീട്ടിലേക്ക് മയ്യിൽ വയോജന വേദി വിരുന്നുകാരായി എത്തി.

ചെങ്ങളായിയുടെ പകൽവീട്ടിലേക്ക് മയ്യിൽ വയോജന വേദി വിരുന്നുകാരായി എത്തി.

ചെങ്ങളായി ഗ്രാമപഞ്ചായത്തിലെ ചേരൻകുന്നിൽ പ്രവർത്തിക്കുന്ന വയോജന മന്ദിരത്തിലെ പകൽവീട് കാണാൻ മയ്യിൽ സി ആർ സി വയോജന വേദി പ്രവർത്തകർ എത്തി. സീനിയർ സിറ്റിസൺ ഗ്രന്ഥശാലയുടേയും പകൽവീട് പ്രവർത്തകരും ചേർന്ന് സംഘത്തെ സ്വീകരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ കെ രവി വയോജന സംഗമം ഉദ്ഘാടനം ചെയ്തു. എ. നാരായണൻ അധ്യക്ഷത വഹിച്ചു. മയ്യിൽ സി ആർ സി പ്രസിഡണ്ട് കെ കെ ഭാസ്കരൻ, കെ ഒ നാരായണൻ എന്നിവർ ആശംസ പ്രസംഗം നടത്തി.
പി കെ ഗോപാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. മയ്യിൽ സി ആർ സിയുടെ വക ചേരേൻ കുന്ന് സീനിയർ സിറ്റിസൺ ഗ്രന്ഥശാലക്കുള്ള പുസ്തകങ്ങൾ പി.കെ നാരായണൻ, കെ.വി യശോദ എന്നിവർ കൈമാറി. പി രാമചന്ദ്രൻ , എ നാരായണൻ എന്നിവർ ഏറ്റുവാങ്ങി. തുടർന്ന് വയോജനങ്ങളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. പി രാമചന്ദ്രൻ സ്വാഗതവും പകൽവീട് കെയർ ടെയ്ക്കർ രതിക നന്ദിയും പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments