back to top
Friday, June 12, 2026
Homeകണ്ണൂർഅഞ്ചരക്കണ്ടിയിൽ കാർ നിയന്ത്രണംവിട്ട് വൈദ്യുതി പോസ്റ്റിലിടിച്ചു

അഞ്ചരക്കണ്ടിയിൽ കാർ നിയന്ത്രണംവിട്ട് വൈദ്യുതി പോസ്റ്റിലിടിച്ചു

അഞ്ചരക്കണ്ടി: മാമ്പ ഈസ്റ്റ് എൽ.പി സ്കൂൾ കവാടത്തിന് സമീപം കാർ നിയന്ത്രണംവിട്ട് വൈദ്യുതി പോസ്റ്റിലിടിച്ചു. ഇന്ന് രാവിലെ ഒൻപതരയോടെയാണ് സംഭവം. ചക്കരക്കൽ ഭാഗത്തുനിന്നും അഞ്ചരക്കണ്ടിയിലേക്ക് പോവുകയായിരുന്ന ബെലേനോ കാറാണ് അപകടത്തിൽപ്പെട്ടത്. മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ വെട്ടിച്ചപ്പോൾ നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലെ വൈദ്യുതി തൂണിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ കാർ ഡ്രൈവർക്ക് നിസാര പരിക്കേറ്റിട്ടുണ്ട്.

സംഭവമറിഞ്ഞ് ഓടിയെത്തിയ നാട്ടുകാർ ഉടനടി കെ.എസ്.ഇ.ബി അധികൃതരെ വിവരമറിയിച്ചു. തുടർന്ന് ഉദ്യോഗസ്ഥരെത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനാൽ വലിയൊരു അപകടമാണ് ഒഴിവായത്. സാധാരണയായി വിദ്യാർത്ഥികളും നാട്ടുകാരും സ്ഥിരമായി നടന്നുപോകുന്ന സ്കൂൾ കവാടത്തിലേക്കാണ് കാർ ഇടിച്ചുകയറിയത്. ഭാഗ്യവശാൽ അപകടസമയത്ത് ഇവിടെ ആരുമില്ലാതിരുന്നത് വൻ ദുരന്തം ഒഴിവാക്കാൻ കാരണമായി. വിമാനത്താവള റോഡായ ഇതുവഴി വാഹനങ്ങൾ അമിതവേഗതയിലാണ് സഞ്ചരിക്കുന്നതെന്ന് പ്രദേശവാസികൾക്ക് നിരന്തരം പരാതിയുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments