back to top
Friday, June 12, 2026
Homeകണ്ണൂർഓട്ടോയിടിച്ച് വഴിയാത്രക്കാരൻ മരിച്ചു

ഓട്ടോയിടിച്ച് വഴിയാത്രക്കാരൻ മരിച്ചു

ചന്തേര : ഓട്ടോയിടിച്ചു വഴിയാത്രക്കാരൻ മരിച്ചു. ചെറുവത്തൂർ കുട്ടമത്ത് പൊന്മാലം ടി. മണികണ്ഠൻ (50) ആണ് മരിച്ചത് . പന്തൽ പണിക്കാരനായ മണികണ്ഠൻ അവിവാഹിതനാണ്. ഇന്നലെ വൈകുന്നേരം 6. 45 മണിക്ക് ദേശീയ പാതയിൽ ചെറുവത്തൂർ ടൗണിലെ മിൽമ ഷോപ്പിന് സമീപം വെച്ചാണ് അപകടം. റോഡ് മുറിച്ചു കടക്കുന്ന സമയം കെ. എൽ .60.ബി. 9971 നമ്പർ ഓട്ടോ ഇടിച്ചാണ് അപകടം. റോഡിലേക്ക് തെറിച്ച് വീണ മണികണ്ഠനെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൊന്മാലത്തെ പരേതനായ കൃഷ്ണൻ നായരുടെയും മാധവി അമ്മയുടെയും മകനാണ്. സഹോദരങ്ങൾ: രഘുനാഥ്, പുഷ്പ, അജിത, പരേതയായ സാവിത്രി . ചന്തേര പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments